ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ദുരന്തം

ലോനപ്പൻ ചേട്ടനും കുടുംബവും സുഖമായി കഴിയുകയായിരുന്നു അപ്പോഴാണ് ലോകമെങ്ങും കൊറോണ എന്ന പകർച്ച വ്യാധി പകർന്നത്. ലോനപ്പൻ ചേട്ടന്റെ ഭാര്യ സൂസമ്മ ചേച്ചിക്ക് വേവലാതിയായി കാരണം വേറെ ഒന്നുമല്ല കേട്ടോ സൂസമ്മ ചേച്ചിയുടെയും ലോനപ്പൻ ചേട്ടന്റെയും ഒരേയൊരു മകനായ അലക്സ്‌ അങ്ങ് അമേരിക്കയിൽ ജോലി നോക്കുകയാണ് സൂസമ്മ ചേച്ചി വേഗം തന്നെ അലെക്സിനെ വിളിച്ച് നാട്ടിലേക്ക് പോരാൻ ആവശ്യപ്പെട്ടു. ആദ്യം കിട്ടിയ വിമാനത്തിൽ തന്നെ അവർ നാട്ടിലേക്കു തിരിച്ചു.

അടുത്ത ബന്ധുക്കളേയും ചില സുഹൃത്തുക്കളേയും സന്ദർശിക്കാനായി അലക്സ് പുറത്തേക്ക് ഇറങ്ങി. പെട്ടെന്ന് അലക്സ് ഒന്ന് ചുമച്ചു പുറകെ മകനും. അലക്സിന് ശ്വാസം എടുക്കാൻ പറ്റാത്തത് പോലൊരു ചുമ ആയിരുന്നു. ഷേർലി ഓടിച്ചെന്ന് വെള്ളം കൊണ്ടുവന്ന് രണ്ടുപേർക്കും കൊടുത്തു. കൊടുത്തത്തിന്റെ പിന്നാലെ ഷേർളിയും ഒന്ന് ചുമച്ചു. ലോനപ്പൻ ചേട്ടനും സൂസമ്മ ചേച്ചിക്കും ചുമയും തുമ്മലും ഒന്നും ഉണ്ടായിരുന്നില്ലെങ്കിലും ചെറിയ ഒരു ജലദോഷം ഉണ്ടായിരുന്നു. ഇതൊക്കെ ഉണ്ടെങ്കിലും ഉറ്റവരെ കാണാതിരിക്കുന്നത് മോശമല്ലേ എല്ലാവരും തുനിഞ്ഞിറങ്ങി. ബന്ധുക്കളെയും മിത്രങ്ങളെയും ഒക്കെ കണ്ട് തിരിച്ചു വീട്ടിലെത്തി ടീവി വെച്ചപ്പോഴാണ് കൊറോണ യുടെ ലക്ഷണങ്ങൾ ടിവിയിൽ എഴുതി കാണിക്കുന്നത്. അവർ അത് കണ്ടെങ്കിലും അതിന് വില കൽപ്പിച്ചില്ല.

പിറ്റേന്ന് അയൽവക്കത്തെ സിസിലി ചേച്ചി സൂസമ്മ ചേച്ചിയോട്, നിങ്ങൾക്കെല്ലാവർക്കും ആശുപത്രിയിൽ പോയി കോവിഡ് ടെസ്റ്റ് നടത്താമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയാൻ സൂസമ്മ ചേച്ചിയുടെ ആഢ്യത്വം സമ്മതിച്ചില്ല. രണ്ടു ദിവസം അങ്ങനെ കഴിഞ്ഞു. അടുത്ത ദിവസം സിസിലി ചേച്ചിയുടെ ഭർത്താവ് ജേക്കബ് ചേട്ടൻ ആരോഗ്യ പ്രവർത്തകരെ വിളിച്ച് കാര്യം അറിയിച്ചു. ആരോഗ്യ പ്രവർത്തകരുടെ ഇടപെടലുകൾ മൂലം അവർ ആശുപത്രിയിൽ പോയി ടെസ്റ്റുകൾ നടത്തി. അവരുടെ എല്ലാം പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു. ഈ സമയം കൊണ്ട് ഇവർ പോകാൻ പറ്റുന്ന സ്ഥലത്തൊക്കെ പോയിരുന്നു. ഇതറിഞ്ഞ ആരോഗ്യ മന്ത്രി ആകെ ആശയക്കുഴപ്പത്തിലായി. പിന്നെ ഇവർ സമ്പർക്കം പുലർത്തിയ അവരുടെ ലിസ്റ്റ് കണ്ടുപിടിച്ച അവരെ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. ഇതെല്ലാം അറിഞ്ഞ് നാട്ടുകാരും വീട്ടുകാരും അവരെ കുറ്റപ്പെടുത്താൻ തുടങ്ങി.

ആരോഗ്യപ്രവർത്തകരുടെ കൃത്യസമയത്തുള്ള ഇടപെടലും, പരിചരണവും കൊണ്ട് ഭാഗ്യത്തിന് ഒരാഴ്ചകൊണ്ട് ഷെർലിയുടെയും ജോർജ് മോന്റെയും രോഗം ഭേദമായി അവർ വീട്ടിൽ തിരിച്ചെത്തി. എന്നാലും പുറത്തിറങ്ങരുത് എന്ന് അവർക്ക് താക്കീത് നൽകി. പിന്നെ ഉള്ളത് 65 70 വയസ്സുള്ള സൂസമ്മ ചേച്ചിയും ലോനപ്പൻ ചേട്ടനും ആണ് പിന്നെ അലക്സും. രണ്ടാഴ്ചകൊണ്ട് ലോനപ്പൻ ചേട്ടന്റെയും സൂസമ്മ ചേച്ചിയുടെയും രോഗം ഭേദമായി. അവർ കേരളത്തിലെ കൊറോണ യെ അതിജീവിച്ച ആദ്യ വൃദ്ധദമ്പതികൾ ആയി മാറി. ഈ സമയം അലക്സിന്റെ രോഗം മൂർച്ഛിച്ചു കൊണ്ടിരുന്നു. കൃത്യമായ ചികിത്സകൊണ്ട് ഒരു മാസം കഴിഞ്ഞപ്പോൾ അലക്സിന്റെ രോഗവും ഭേദമായി. അലക്സ് ആരോഗ്യ പ്രവർത്തകരോട് നന്ദി പറഞ്ഞ് വീട്ടിലേക്ക് യാത്രയായി. മടങ്ങി ചെല്ലുമ്പോൾ നാട്ടുകാർ തന്നെ കുറ്റപ്പെടുത്തുമെന്ന് അലക്സ് കരുതി. എങ്കിലും നേർവിപരീതമായാണ് കാര്യങ്ങൾ സംഭവിച്ചത്. തിരിച്ച് വീട്ടിൽ ചെന്ന അലക്സിന് വിശ്വസിക്കാൻ കഴിഞ്ഞില്ല. എല്ലാവരും തന്നെ വിജയി എന്ന മട്ടിൽ വീട്ടിലേക്ക് ആനയിച്ചു. വീട്ടിൽ തന്റെ കുടുംബത്തിന് ഒരു കുറവും ഇല്ലാതെ നാട്ടുകാർ ഒപ്പമുണ്ടായിരുന്നു. അലക്സ് എല്ലാവർക്കും നന്ദി പറഞ്ഞു സൂസമ്മ ചേച്ചി സിസിലി ചേച്ചിയോട് ക്ഷമ ചോദിച്ചു. അങ്ങനെ ഇപ്പോൾ ആ കുടുംബം സുഖമായി കഴിയുന്നു.

ട്രീസ മെറിൻ
9 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ