ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി/അക്ഷരവൃക്ഷം/കൊറോണ കവിത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കവിത

പോരാടാൻ നേരമായ്, കൂട്ടരേ
പ്രതിരോധമാണു മാർഗ്ഗം
കണ്ണിപൊട്ടിക്കാം, നമുക്കീ
ദുരന്തത്തിനലയടികളിൽ നിന്നും കരകയറാം
ഒഴിവാക്കിടാം സ്നേഹസ്പർശനം,
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകലാം അകന്നിരുന്നാലും
പരിഭവിക്കേണ്ട, പിണങ്ങിടേണ്ട
കരുതലില്ലാത്ത സോദരരേ, കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവൻമാത്രമല്ല
ഒരു ജനതയെ തന്നെയാണു.
ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം, മടിയില്ലാതെ
ആശ്വാസമേകുന്ന ശുഭവാർത്തകൾക്കായ്
ഒരു മനസ്സോടെ പ്രവർത്തിച്ചിടാം
ജാഗരൂകരായ്, ശുചിത്വബോധത്തോടെ മുന്നേറാം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ കടക്കാം
ഈ ലോകനന്മക്കു വേണ്ടി, വരും ജനതക്കുവേണ്ടി.

ലെന ജെയിംസ്
9 ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ കൊങ്ങോർപ്പിള്ളി, എറണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത