ഗവ. എച്ച് എസ് എസ് ആനപ്പാറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്

കൊറോണ എന്ന മാരക രോഗത്തിന്റെ ഭീതിയിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ഇത് ഒരു തരം വൈറസ് ആണെന്നാണ് പറയപ്പെടുന്നത്. 2019 ഡിസംബർ 6 ൽ ആണ് ഇതിന്റെ തുടക്കം. ചൈനയിലെ വൂഹാൻ എന്ന ഒരു സ്ഥലത്തിൽ ആണ് ഈ വൈറസിന്റെ ഉറവിടം. ഇതിന് മുമ്പും കൊറോണ വൈറസ് രംഗത്ത് ഉണ്ടായിരുന്നു ആദ്യം 2002 ലും പിന്നീട് 2012 ലും, എങ്കിലും ഇത്ര ഭയാനകരം അല്ലായിരുന്നു ഇതിനു മുമ്പ്. ലോകത്തു മുഴുവൻ നോക്കിയാൽ ആദ്യം ഒരു രോഗി മാത്രമായിരുന്ന‍ു. ലോകത്തിൽ ഇപ്പോൾ 23ലക്ഷത്തോളം ആളുകൾ കാണ‍ും ഈ വൈറസ് പിടി പെട്ടത്. അതിൽ 1 ലക്ഷത്തി 61ആയിരത്തോളം ജനങ്ങൾ മരണപെട്ടു.

ഇതിൽ നിന്ന് വളരെ ശക്തി യോടെയാണ് നമ്മുടെ കേരളം മുന്നിട്ടിരുന്നത്. എങ്കിലും പലരുടെയും ശ്രദ്ധ കുറവ് മൂലം ഇന്ന് 401 രോഗികളായി നമ്മുടെ കേരളത്തിൽ വളർന്നു അതിൽ 2 ജീവൻ നമുക്ക് നഷ്ടമായി. സാധാരണ ജലദോഷം മുതൽ ശ്വാസ തകരാർ വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാകുന്നു. രോഗം ബാധിച്ച ആളുകളുമായി സമ്പർക്കം പുലർത്തിയവർക് രോഗ ബാധ പിടിപെടാൻ സാധ്യത ഏറെയാണ്. നമ്മൾ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോകിച് മൂക്കും വായും ഒരുമിച്ച് പൊത്തുക, നന്നായി വെള്ളം കുടിക്കുക എന്നീ കരുതലുകൾ എടുക്കണം മാത്രമല്ല അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ആശുപത്രിയിലേക്കും പുറത്തേക്കും പോവുക,മാസ്ക് ധരിച്ചു പുറത്ത് ഇറങ്ങുക . പേടിയല്ല ജാഗ്രതയാണ് വേണ്ടത് . വൈറസ് എന്ന ഭയാനകമായ പ്രശ്‌നത്തെക്കാൾ വേഗത്തിൽ പകരുന്നത് ഇപ്പോൾ വ്യാജ വാർത്തകളാണ്. മത്തനില തിന്നു കൊറോണ അകറ്റ‍ൂ... ഇത് പോലെയുള്ള വ്യാജ വാർത്തകൾ ദയവായി ഫോർവേഡ് ചെയ്യാതെ തെറ്റു മനസ്സിലാക്കി ഡെലീറ്റ് ചെയ്യുക . അമാനുഷിക കാര്യങ്ങൾ ചെയ്യുന്നതല്ല മാനുഷികമായ ചെറിയ കാര്യങ്ങൾ ചെയ്യുന്ന നമ്മളാണ് യഥാർത്ഥ സൂപ്പർ ഹീറോസ്.

ഷഹനാസ് .സി.പി
7 D ജി.എച്ച്.എസ്.എസ്.ആനപ്പാറ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം