ഗവ. എച്ച് എസ് അതിരാറ്റുകുന്ന്/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

അതിരറ്റു കുന്ന് ഗവൺമെന്റ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കൽപ്പറ്റ ഹ്യൂമൻ എർത്ത് ഇൻ പ്രൊജക്ടുമായി സഹകരിച്ച് നിരവധിയായ ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ ക്ലാസുകൾ, പ്രൊജക്റ്റുകൾ,സെമിനാറുകൾ,വെബ്മിനാറുകൾ തുടങ്ങിയവ നടത്തിവരുന്നു സ്കൂളിലെ 15 ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾ വിപ്രോ എർത്ത് ഇൻ പ്രൊജക്ടിൽ ജല ഉപയോഗം,മലിനീകരണം തുടങ്ങിയ വിഷയങ്ങളിലെ പ്രോജക്ടുകൾ ചെയ്തുവരുന്നുണ്ട്. സ്കൂളിൽ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിരവധിയായ ശാസ്ത്ര ക്ലാസുകൾ വ്യത്യസ്തരായ ആർ പി മാരുടെ നേതൃത്വത്തിൽ നടത്തുകയും ചെയ്തിട്ടുണ്ട്. നിരവധി ശാസ്ത്ര പ്രതിഭകളും സയിന്ത്സ്റ്റുകളും ശാസ്ത്രക്ലബ്ബ് അംഗങ്ങളുമായി സ്കൂളിൽ വന്ന് അഭിമുഖങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളിലെ ശാസ്ത്ര ക്ലബ് അംഗങ്ങളായ ആദിത്യ ബിജു, വിഷ്ണു പ്രിയ എന്നിവർദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിന് കേരളത്തിൽനിന്ന് അർഹത നേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ നാല് ശാസ്ത്ര ക്ലബ്ബ് അംഗങ്ങൾക്ക് ഈവർഷത്തെ ഇൻസ്പെയർ അവാർഡ് നേടുകയും ചെയ്തിട്ടുണ്ട് ഇങ്ങനെയൊക്കെ നിരവധിയായ തലങ്ങളിൽ സ്കൂൾകുട്ടികളെ കൈപിടിച്ച് ഉയർത്തുന്നതിനും ശാസ്ത്രവിജ്ഞാനം പടര്ത്തുന്നതിനും ഈ ശാസ്ത്ര ക്ലബ് ഉപകരിക്കുന്നുണ്ട്.