ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

SPC GHSS

YER00R 🌸

സംസ്ഥാന ആഭ്യന്തര വകുപ്പും

വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ രൂപം നൽകിയ പദ്ധതിയാണ് എസ്.പി.സി. ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി ആരംഭിച്ചത്. നമ്മുടെ സ്കൂളിൽ ഈ പദ്ധതി 2017 ലാണ് ആരംഭിച്ചത്. ഈ സംഘടനയിൽ ജൂനിയർ 22 പെൺകുട്ടികളും ജൂനിയർ 22 ആൺകുട്ടികളും സീനിയർ 22 പെൺകുട്ടികളും സീനിയർ 22 ആൺകുട്ടികളും ഉൾക്കൊള്ളുന്ന  താണ് ഇതിന്റെ ഘടന.

🌺 സ്കൂൾ തലത്തിൽഈ പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നതിന് ഒരു DI , WDI , CPO, ACP0 എന്നിവരുണ്ട്.

🌺നിയമത്തോടുള്ള ആദരവ് സമൂഹത്തിലെ ദുർബല വിഭാഗങ്ങളോടുള്ള സഹാനുഭൂതി, സാമൂഹിക തിന്മകളോടുള്ള ചെറുത്ത് നിൽപ്പ് എന്നിവ വ്യക്തിഗത ശീലങ്ങളായി പ്രകടിപ്പിക്കുന്ന ഉത്തരവാദിത്വമുള്ള പൗരന്മാരായി വിദ്യാർത്ഥികളെ വികസിപ്പിക്കുന്നതിനുള്ള ഘടനാപരമായ രണ്ട് വർഷത്തെ പരിശീലന പരിപാടി ഉൾക്കൊള്ളുന്നതാണ് പദ്ധതി. ആഴ്ചയിൽ രണ്ടു ദിവസം സ്കൂളിൽ കേഡറ്റുകൾക്ക് പരിശീലനം നൽകുന്നുണ്ട്.

🌺 പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും ജനക്ഷേമകരമായ ധാരാളം പ്രവർത്തനങ്ങൾ കാഴ്ച്ചവയ്ക്കാൻ നമ്മുടെ സ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് കഴിഞ്ഞിട്ടുണ്ട്🌺

🌺 കോവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്കാവശ്യമായ സഹായം എത്തിക്കുകയും ഒരു വയറൂട്ടാം എന്ന പദ്ധതിയിലൂടെ ഭക്ഷ്യധാന്യങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു.

🌺 SSLC പരീക്ഷ കാലത്ത് എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ മാസ്കുകൾ നിർമിക്കുകയും, മാസ്കുകളും സാനിറ്റൈസറുകളും  വിതരണം ചെയ്യുകയും ചെയ്തു.

🌺തുടക്കം മുതൽ തന്നെ നമ്മുടെ സ്കൂളിലെ SPC കേഡറ്റുകൾക്ക് മികച്ച സേവനം കാഴ്ച്ചവയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്.