ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/അക്ഷരവൃക്ഷം/ചിത്രശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
ചിത്രശലഭം

എന്തു ഭംഗി ആയിരുന്നു എന്റെ ചിറകുകൾ !
ഇന്ന് അതെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇതു നഷ്ടപ്പെട്ടതിനാൽ എന്റെ ജീവൻ നിലക്കാൻ പോകുന്നു. എന്റെ ജീവിതത്തിലെ മധുരമായ നിമിഷങ്ങളെല്ലാം ഞാൻ പോകുന്നതോടെ തീരുന്നു. ആരും എന്നെയും എന്റെ ഓർമകളെയും ഇനി ഓർക്കില്ല. കൂട്ടുകാർ പറഞ്ഞത് കേൾക്കാതെ തേൻ നുകരാൻ മുൾചെടികൾക്ക് അപ്പുറത്ത് പോയത് കൊണ്ടാണ് എനിക്ക് എന്റെ ചിറക് നഷ്ടമായത്. കൂട്ടുകാരുമായുള്ള എന്റെ ജീവിതം എത്ര സുന്ദരമായിരുന്നു ! അവരുമായുള്ള കളികൾ!തേൻ നുകരാൻ പോകുന്നത് !ഇനി അതൊന്നും എനിക്കില്ല. ഞാൻ ഇനി ഈ ലോകത്തിലില്ല.

കൂട്ടുകാരെ.... നിങ്ങൾ കണ്ടില്ലേ എത്ര പെട്ടെന്നാണ് ആ ശലഭത്തിന് അതിന്റെ ജീവൻ നഷ്ടമായതെന്ന്.
സന്തോഷത്തോടെ പോയിരുന്ന അതിന്റെ ജീവിതത്തിൽ നിന്ന് അതെത്ര പെട്ടെന്നാണ് പോയതല്ലേ...

നമ്മുടെ ജീവിതം ഇതുപോലെയാണ്,നമ്മൾ എപ്പോഴുംസന്തോഷം മാത്രം ജീവിതത്തിൽ നിറക്കാൻ വേണ്ടി ഓടുന്നു. പക്ഷെ അതിനു കഴിയില്ല എന്ന സത്യം കാലം നമ്മെ പഠിപ്പിക്കുന്നു. സന്തോഷങ്ങളും, ദുഃഖങ്ങളും, കഷ്ടപ്പാടുകളും എല്ലാം നിറഞ്ഞ ഒരു കറുത്ത് ഇരുണ്ട കടലുപോലെയുള്ളതാണ് നമ്മുടെ ജീവിതം. അതിനെ സന്തോഷം മാത്രം കൊണ്ട് നിറക്കാനും കടക്കാനും കഴിയില്ല. അതിനാൽ ദുഃഖങ്ങളെല്ലാം മനസ്സിൽ ഒതുക്കി കഷ്ടപ്പാടുകളെല്ലാം തരണം ചെയ്ത് സന്തോഷത്തോടെയും, സ്നേഹത്തോടെയും ജീവിതം മുന്നോട്ടു കൊണ്ട് പോവാം.

അമൽ ബി ഫൈസൽ
6 B ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ