ഗവ. എച്ച്. എസ്. തച്ചങ്ങാട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
| Home | Archive & Guide | 2025-26 |
| Home | 2025-26 |
നാട്ടി
എസ് പി സി യൂനിറ്റ് ജി.എച്ച് എസ് തച്ചങ്ങാട് നാട്ടി മഹോത്സവം
മനുഷ്യ സംസ്കൃതിയിൽ കൃഷിക്കുള്ള പങ്ക് നിസ്തുലമാണ് കാർഷിക മേഖലയിലുള്ള പ്രായോഗിക പഠനം വിദ്യാർത്ഥികളെ കൃഷിയോടടുപ്പിക്കുന്നതിനോടൊപ്പം പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത സംഘടിത പ്രവർത്തനം തുടങ്ങിയ പ്രധാനപ്പെട്ട കഴിവുകൾ ആർജ്ജിക്കാനും, വികസിപ്പിക്കാനും
സഹായിക്കും
ഉദുമ ഗ്രാമ പഞ്ചായത്തിനെ നേതൃത്വത്തിൽ നടത്തിയ നാട്ടി മഹോത്സവത്തിൽ
എസ്.പി.സി കാഡറ്റുകൾ പങ്കെടുത്തു ഞാറ്റടികൾ വരിയും നിരയുമൊപ്പിച്ച് നടാൻ മുതിർന്ന കർഷകർ അവരെ പഠിപ്പിച്ചു.
"നെൽവയൽആവാസവ്യവസ്ഥ പരിസ്ഥിതി പ്രാധാന്യവും നാട്ടറിവുകളും "
എന്ന വിഷയത്തിൽ പരമ്പരാഗത കർഷകർ വിദ്യാർത്ഥികളുമായി സംവദിച്ചു. ഉച്ചക്ക് നാടൻ കുത്തരിക്കഞ്ഞിയും, മാങ്ങ ഇഞ്ചി ചമ്മന്തിയും കുട്ടികൾ ആസ്വദിച്ച് കഴിച്ചു.
*മധുരവനം പദ്ധതി*
എസ്.പി.സി യൂനിറ്റ് ജി എച്ച് എസ് തച്ചങ്ങാട്
നമ്മുടെ നാട്ടുമാവുകൾക്ക് എന്തുപറ്റി ഏകദേശം 1200 ഓളം നാട്ടു മാവിനങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നതായി ഹോർത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥത്തിൽ പ്രതിപാദിച്ചിട്ടുണ്ട് എന്നാൽ റബ്ബർ വൽക്കരണം വ്യാപകമായതോടു കൂടി നാട്ടുമാവിനങ്ങൾ അപ്രത്യക്ഷമാവാൻ തുടങ്ങി നാട്ടുമാവിനങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി 20 ഓളം മാവിനങ്ങൾ കുഞ്ഞ്യാംഗലം മാങ്ങ കൂട്ടായ്മ ,പയ്യന്നൂർ കോളേജ് ബോട്ടണി വിഭാഗം എന്നിവരുടെ സഹകരണത്തോടെ ജി എച്ച് എസ് തച്ചങ്ങാടിലെ എസ് പി സി കുട്ടികൾ നട്ടു. പദ്ധതിയുടെ ഉദ്ഘാടനം ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രം അവശേഷിക്കുന്ന അപൂർവ്വയിനം മാവിൻ തൈ പത്മശ്രീ കുട്ടികൾക്ക് നൽകി നിർവ്വഹിച്ചു . ഡോ രതീഷ് നാരായണൻ കുട്ടികൾക്ക് ആവിശ്യമായ നിർദ്ദേശങ്ങൾ നൽകി.
മാവിനങ്ങൾ
|1) പത്മശ്രീ 2) കുഞ്ഞ്യാംഗലം മാവ് 3) ചന്ദ്രകാരൻ 4) ഗോമാവ് 5) ഒളോർ മാവ് 6) കടുക്കാച്ചി 7)പുളിയൻ 8) തത്തക്കൊത്തൻ 9) മൂവാണ്ടൻ 10) കിളിച്ചുണ്ടൻ 1 1) കോട്ടുകോണം 12) പ്രിയോർ 13) നീലംമാവ് 14) കർപ്പൂരമാവ് 15) പാണ്ടി മാവ് 16) കപ്പലുമാവ് 17) വെള്ളരിമാവ് 18 ) കൊട്ടമാ വ് 19) പഞ്ചാരമാവ് 20) നീരു കുടിയൻ മാവ്