ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ശുചിത്വത്തെക്കുറിച്ചൊരു ചെറുകുറിപ്പ്.

ശുചിത്വത്തെക്കുറിച്ചൊരു ചെറുകുറിപ്പ്

ശുചിത്വം നമ്മുടെ ജീവിതത്തിൽ അനിവാര്യമായ ഒരു ഘടകമാണ് .നമ്മുട പൂർവ്വികർ വീടും പരിസരം വളരെ വൃത്തിയായി സുക്ഷിച്ചിരുന്നവരാണ് .ശാസ്ത്രം വളർന്നപ്പോ ശുചിത്വം നഷ്ടപ്പെട്ടു. വ്യക്തികൾ സ്വയമായി ആരോഗ്യ ശീലങ്ങൾ പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലിയുണ്ടക്കുന്ന രോഗങ്ങളെയും ഒഴിവാക്കുവാൻ സാധിക്കും. ചുമക്കുമ്പോഴും തുമ്മുമ്പോഴും തുവലകൊണ്ട് മുഖം മറക്കുക. ഭക്ഷണത്തിന് മുൻപും ശേഷവും കൈകൾ നന്നായി കഴുകുക. ഇത് രോഗങ്ങളെ ഒഴിവാക്കാൻ സാധിക്കും. രാവിലെ ഉണർന്നാലും രാത്രി ഉറങ്ങുന്നതിന് മുൻപായും പല്ല് തേക്കണം. വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കണം. ഏറ്റവും ഫലപ്രദമായ അണുനാശിനിയാണ് സൂര്യ പ്രകാശം. അയതിനാൽ വസ്ത്രങ്ങൾ കഴുകി സൂര്യ പ്രകാശത്തിൽ ഉണക്കുക ഇത് രോഗാണുക്കളെ നശിപ്പിക്കും. ഒരു ഭാഗത്ത് പൊതുജനാരോഗ്യം കൂടുതൽ മെച്ചപ്പെടുത്താനും പകർച്ചവ്യാധികൾ തടയാനും ശക്തമായ സംവിധാനങ്ങൾ .മറ്റൊരു ഭാഗത്ത് നിർമാർജനം ചെയ്തുവെന്ന് വിശ്വസിക്കപ്പെടുകയും ഇത് വരെ കേട്ടുകേൾവിയില്ലാത്തതുമായ രോഗ വൈറസുകളുടെ കടന്നുവരവ് ഇതാണ് ഇപ്പോൾ ലോകത്തെവിടെയും സംഭവിച്ചു കൊണ്ടിരിക്കുന്നത്. ദുർഗന്ധം വമിക്കുന്ന പാതയോരങ്ങളും വൃത്തിഹീനമായ പൊതുസ്ഥലങ്ങളും മാലിന്യക്കൂമ്പാരങ്ങളും സംസ്ഥാനത്തെവിടേയും സാധാരണ കാഴ്ചയാണ്. വ്യക്തിശുചിത്വത്തിനോടൊപ്പം പരിസരശുചിത്വം, പൊതുശുചിത്വം, സാമൂഹിക ശുചിത്വം എന്നിവയെല്ലം ചേർന്നതാണ് യഥാർത്ഥ ശുചിത്വം .

ഭാവന ശ്രീധരൻ
8 E ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം