ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ഭയം നിറഞ്ഞ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
ഭയം നിറഞ്ഞ ജീവിതം

എങ്ങും ദുർഗന്ധത്തിന്റെ മടുപ്പ്
വലിച്ചെറിയപ്പെട്ട ചപ്പും ചവറും തിങ്ങി നിറഞ്ഞു
അവയോ, എറിഞ്ഞവനെ നോക്കി
കളിയാക്കി ചിരിച്ചു

"ഇതിന് നീ...അനുഭവിക്കും
അത് സ്ഥായിയായി നിന്നിൽ വർഷിക്കും
മഹാ മാരിയായി നിന്റെ ജീവൻ കൊയ്യും"

വൃത്തിയില്ലയോ!, ശുചിത്വം ഇല്ലല്ലോ
 അവിടെയുണ്ടോ...കാട്ടാളനാം വൈറസ്
മനുഷ്യന്റെ വൃത്തികെട്ട മനസ്സും പ്രവർത്തിയും
ഇന്നിതാ കൊറോണയായി...
മനുഷ്യനെ വിടാതെ മുറുകെ മുറുകെ പിടിക്കുന്നു

മനുഷ്യന്റെ സൃഷ്ടിയായി കൊലയാളി
അതിന്റെ ജന്മലക്ഷ്യമെന്തെന്നറിഞ്ഞോ?
മനുഷ്യനെ ശുചിത്വം പഠിപ്പിക്കണം

മന:ശുദ്ധി,സ്വഭാവ ശുദ്ധി, ശരീരശുദ്ധി
ശുചിത്വമുള്ള മനസ്സുകൾ നിറയട്ടെ
കൊറോണയോടിയൊളിക്കട്ടെ
അത് നശിക്കട്ടെ...

അക്ഷയ എ
10 D ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത