ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ജീവിത പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിത പാഠം

അല്ല എല്ലാവരും നല്ല തിരക്കിലാണല്ലോ എന്താ കാര്യം? ദൂരെയുള്ള മകന്റെ കത്തുമായി വീട്ടിലേക്ക് വന്ന പോസ്റ്റ് മാന്റെ ചോദ്യം എല്ലാവരെയും ഒന്ന് പിടിച്ചു നിർത്തി.അമ്മുവും വീട്ടുകാരും ശെരിക്കും നല്ല തിരക്കിലായിരുന്നു.കൊറോണ കാലം ആയതിനാൽ വീടും പരിസരവും വൃത്തിയാക്കുകയായിരുന്നു അവർ. അമ്മു കത്ത് വാങ്ങിക്കൊണ്ട് മറുപടി പറഞ്ഞു.അല്ല അങ്കിളെ എന്താ ന്നും എതാന്നും അറിയാത്ത അസുഖങ്ങൾ നാട്ടിൽ പടരുകയല്ലേ....അപ്പോപ്പിന്നെ ചുറ്റുപാട് വൃത്തിയാക്കലിനാണ് ഇക്കാലത്ത് പ്രാധാന്യം. ശരിയാ എന്തോക്കെ രോഗങ്ങളാ നമ്മുടെ നാട്ടിൽ വന്ന് പോകുന്നത്.പണ്ട് ഇതൊന്നും ഉണ്ടായിരുന്നില്ല.എല്ലാവരും നാടും വീടും ഒക്കെ വൃത്തിയായി സൂക്ഷിക്കുമായിരുന്നു. ഇന്ന് ആർക്കാ അതിനൊക്കെ നേരം. ശരിയാ അങ്കിളെ ഇപ്പോ ആർക്കും നേരം ഇല്ല ഫുൾ ടൈം ഫോണിലാ..പിന്നെ മനുഷ്യന്റെ ആഗ്രഹങ്ങൾ അത്യാഗ്രഹങ്ങളായി മാറുന്നതിന്റെ ഫലമാ ഇതൊക്ക. ഇപ്പോത്തന്നെ എത്ര പേരുടെ ജീവനാ ഈ രോഗം മൂലം നഷ്ടപ്പെട്ടത്. അതെ ഇനിയും ഇത് തുടരാൻ പാടില്ല.സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും എല്ലാ നിർദ്ദേശങ്ങളും നമ്മുക്ക് പാലിക്കാം. നിങ്ങൾ ചെയ്തത് വല്ല്യ കാര്യമാണ്. ഇത് എല്ലാവരും മാതൃകയാക്കട്ടെ. രോഗങ്ങളുടെ വിളയാട്ടം ഇവിടം കൊണ്ട് അവസാനിക്കട്ടെ... അത് അങ്കിളെ ഇത് നമുക്ക് ഒരു മുദ്രാവാക്യമാക്കാം...ശുചിത്വം പാലിക്കാം നാടിനെ രക്ഷിക്കാം......

സ്വാതി കൃഷ്ണ
10 B ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ