ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/അക്ഷരവൃക്ഷം/ ജീവിതയാത്രയിൽ ഒറ്റപ്പെട്ടവൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതയാത്രയിൽ ഒറ്റപ്പെട്ടവൾ

അച്ഛനുമമ്മയും ഒരു കൊച്ചു പെൺകുട്ടിയും ഉണ്ടായിരുന്നു. അവർ ഒരുപാട് ആഗ്രഹിച്ചു കിട്ടിയ ഒരു കുട്ടിയായിരുന്നു അവൾ. അവളുടെ പേര് ജൂലി എന്നായിരുന്നു. അവൾ പഠിക്കാൻ മിടുക്കിയായിരുന്നു. .എല്ലാത്തിനും മുന്നിലായിരുന്നു . അങ്ങനെ ഒരുനാൾ അവളുടെ അമ്മയ്ക്ക് അസുഖം പിടിപെട്ടു. എന്നിട്ട് അച്ഛൻ അമ്മയെ ആശുപത്രിയിലെത്തിച്ചു. പക്ഷേ അവർ എത്തിക്കാൻ വൈകിയതുകൊണ്ട് അസുഖം കൂടുതലായി. അത് ഇപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു .

അമ്മ പൊട്ടിക്കരഞ്ഞുപോയി . അമ്മയുടെ ആദി മകളെ കുറിച്ചായിരുന്നു . കിട്ടിയ മകളെ വിട്ടു പെട്ടന്ന് പോകുന്നതായിരുന്നു അമ്മയുടെ സങ്കടം . അമ്മയ്ക്ക് ഉറപ്പായിരുന്നു ഞാനെങ്ങാനും മരിച്ചുപോയാൽ എൻറെ ഭർത്താവ് വീണ്ടും വിവാഹം ചെയ്യുമെന്ന് . അങ്ങനെ അവർ വീട്ടിൽ തിരിച്ചെത്തി . കുറച്ചുനേരം കഴിഞ്ഞ് ജൂലി സ്കൂളിൽനിന്ന് മടങ്ങിയെത്തി . പിന്നീട് അവളുടെ അച്ഛൻ ഒരു കുടിയനും അലസനുമായി മാറി . രാത്രിയിൽ വീട്ടിൽ കലഹം ഉണ്ടാക്കുവാനും തുടങ്ങി . പക്ഷേ അപ്പോഴും അവൾക്കറിയില്ലായിരുന്നു ഇത്രയും വലിയ അസുഖമുള്ള കാര്യം . കുടുംബക്കാർ മൊത്തം അറിഞ്ഞു

പക്ഷേ അവൾ മാത്രം അറിഞ്ഞില്ല . അങ്ങനെ ഒരു അവധി ദിവസം കൂട്ടുകാരും ഒപ്പം കളിക്കാൻ ചെന്നു . ഉച്ചയ്ക്ക് വീട്ടിൽ ചെന്നപ്പോൾ വാതിലൊക്കെ തുറന്നുകിടക്കുന്നു . അവൾ മുഴുവനും നോക്കി അവളുടെ അമ്മയെ കണ്ടില്ല . ഒടുവിൽ അവൾ മുറിയിൽ ചെന്ന് നോക്കി . അമ്മ കിടക്കയിൽ കിടന്നിട്ടു ഉണ്ടായിരുന്നു . അവൾ അമ്മയെ വിളിച്ചു . അമ്മ എഴുന്നേറ്റതേയില്ല . അവൾ വീണ്ടും വീണ്ടും വിളിച്ചു . എന്നിട്ട് അവൾ അയൽക്കാരിയും കൂട്ടി ആശുപത്രിയിലെത്തിച്ചു . പക്ഷേ അപ്പോഴേക്കും അവളുടെ അമ്മ മരിച്ചിരുന്നു . എന്നിട്ട് വീട്ടിൽ കൊണ്ടുവന്നു . അവൾ പൊട്ടിക്കരഞ്ഞുപോയി . അവൾക്ക് അത് താങ്ങാൻ പറ്റില്ല . അങ്ങനെ അന്നു തന്നെ അവളെ അവളുടെ അച്ഛൻ അമ്മയുടെ അനിയത്തിയുടെ കൂടെ പറഞ്ഞുവിട്ടു .

അവൾക്ക് അച്ഛനെ വിട്ടുപോകാൻ വളരെയധികം സങ്കടം തോന്നി . പക്ഷേ അവളുടെ അച്ഛന്റെ മുഖത്ത് അവൾ സങ്കടം കണ്ടതേയില്ല . അങ്ങനെ അവളുടെ ഇളയമ്മ അവളെ അവരുടെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. അവിടെ അവൾക്ക് ഒരു അനുജനും അനുജത്തിയും ഉണ്ടായിരുന്നു . അവൾക്ക് അവരെ ഒരുപാടിഷ്ടമായിരുന്നു . പക്ഷേ അവർക്ക് അവളോട് വെറുപ്പായിരുന്നു . അവളുടെ ഇളയമ്മ ഒരാഴ്ച ആശുപത്രിയിൽ നിൽക്കാൻ തീരുമാനിച്ചു . കാരണം അവർ ഒരു നേഴ്സ് ആയിരുന്നു . അവർ മൂന്നുപേർ മാത്രമായിരുന്നു ആ വീട്ടിൽ . അവർക്ക് ഭക്ഷണം ഉണ്ടാക്കാൻ ഒരാളെ ഏർപാടാക്കിട്ട‍ു‍‍ണ്ടായിര‍ുന്ന‍ു . അവർ രണ്ടുപേരും അവരെ പിരിച്ചുവിട്ടു . എന്നിട്ട് ജൂലൈയോടെ ജോലി ചെയ്യാൻ പറഞ്ഞു . അവൾ അത് ഇഷ്ടത്തോടെ ചെയ്തു . അവളെ അവർ ഒരുപാട് ദ്രോഹിച്ചു അടുക്കളയിൽ കിടത്തി .

അപ്പോൾ അവൾ ആഗ്രഹിച്ചു . എൻറെ അമ്മയുണ്ടായിരുന്നെങ്കിൽ. അപ്പോഴാണ് അവൾ ആ വാർത്ത അറിഞ്ഞത് അവളുടെ അച്ഛൻറെ രണ്ടാംഭാര്യ അച്ഛനെ ഉപേക്ഷിച്ചുവെന്ന്. വേണ്ടാ അവൾക്ക് അത് സഹിച്ചില്ല. അങ്ങനെ അവൾ ഒരു കത്ത് എഴുതി വെച്ച് യാത്രയായി എവിടെക്കെന്നറിയാതെ. ജീവിതയാത്രയിൽ ഒറ്റയ്ക്ക്. അങ്ങനെ അവൾ ബസ് കയറി ഒരിടത്ത് ഇറങ്ങി. പെട്ടെന്ന് അവൾ തലകറങ്ങിവീണു. ഒരാൾ അവളെ ആശുപത്രിയിൽ എത്തിച്ചു. അവളുടെ കൂടെ അയാളും യാത്രയായി . പെട്ടെന്നവൾ അവളുടെ അച്ഛൻറെ മുന്നിൽ പെട്ടു. എന്നിട്ടവൾ അച്ചാ, എന്നെ വിളിച്ചു. പക്ഷേ അയാൾക്ക് അവളെ ഓർമയുണ്ടായിരുന്നില്ല. പിന്നീടയാൾക്ക് ഓർമ്മ വന്നു. അയാളുടെ സ്നേഹനിധിയായ മകൾ. അവളുടെ കൂടെയുണ്ടായിരുന്ന അവളുടെ അച്ഛനെ വിളിച്ച് അടുത്ത് നിർത്തി പറഞ്ഞു അവൾക്കൊരു രോഗം പിടിപെട്ടിരിക്കുകയാണെന്ന്. എന്നിട്ട് അവളും അച്ഛനും നടത്താൻ തുടങ്ങി .അയാൾ മകളോടു ചോദിച്ചു . നിൻറെ അമ്മയുടെ അസുഖം എന്തെന്ന് നിനക്കറിയാമോ എന്ന്. അയാൾ പറഞ്ഞു അത് ഏതോകണ്ടുപിടിക്കാത്ത ഒരു രോഗമാണെന്ന്. അത് നിനക്കും പിടിപെട്ടിട്ടുണ്ട്. അവൾ വീണ്ടും തലകറങ്ങിവീണു. ആശുപത്രിയിൽ എത്തിച്ചിട്ടും കാര്യമുണ്ടായില്ല . അവൾ അവളുടെ അമ്മയുടെ അടുത്തേക്ക് പോയിരുന്നു. ആ അച്ഛൻ അവളെ കുറിച്ചാലോചിച്ച് പശ്ചാതപിച്ചു.

നേഹ .എ.
എട്ടാം തരം ബി ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ