ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/കാർഷിക ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷിക ക്ലബ്ബ്

സ്ക്കൂൾ കാർഷിക ക്ലബ്ബ് മികച്ചരീതിയിൽ പ്രവർത്തിച്ചുവരുന്നു.6.5 ഏക്കർ വിസ്തൃതിയുള്ള സ്ക്കൂൾ അങ്കണത്തിൽ വിവിധതരം പച്ചക്കറികൾ വാഴകൾ തെങ്ങിൻതൈകൾ എന്നിവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നട്ടുപരിപാലിച്ചുപോരുന്നു.സ്ക്കൂളിനൊരു കൽപ്പവൃക്ഷത്തോട്ടം സ്ക്കൂൾ ഏറ്റെടുത്ത് നടപ്പിലാക്കിയ ഒരു പ്രവർത്തനമാണ്.കടയ്ക്കൽ കൃഷിഭവന്റെ സഹകരണത്തോടെ ഒരു മുറം പച്ചക്കറി പദ്ധതി വിജയകരമായി നടപ്പിലാക്കി.ശ്രീ നാസർ ഈ ക്ലബ്ബിന്റെ ചുമതല നിർവ്വഹിയ്ക്കുന്നു.

'നന്മയുടെ വിത്തുകൾ '

നന്മയുടെ വിത്തുകൾ എന്ന പേരിൽ തുടങ്ങിയ സ്കൂൾ മുറ്റത്തെ കൃഷി യിൽ ഈ വർഷത്തെ ആദ്യ വിളവെടുപ്പ്2023 ഫെബ്രുവരി 17 ന് HM ശ്രീ വിജയകുമാർ സർ നടത്തി. വിളവെടുത്ത ജൈവ പച്ചക്കറി കൾ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണത്തിനായി നൽകി