ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്‌ 2023-2024

English Club ന്റെ നേതൃത്വത്തിൽ 14.7.2023 ഇൽ   8,9,10 ക്ലാസ് കളിലെ താല്പര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് ആഡിറ്റോറിയത്തിൽ   വച്ച് ഉച്ചയ്ക്ക് 1pm മുതൽ 1.50pm വരെ പ്രസംഗ മത്സരം നടത്തുകയും മത്സരത്തിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയതു.


English Club ന്റെ നേതൃത്വത്തിൽ 16.6.23 ഇൽ   8,9,10 ക്ലാസ് കളിലെ താല്പര്യ മു ള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു കൊണ്ട് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ഉച്ചയ്ക്ക് 1.20pm മുതൽ 2 മണി വരെ ഒരു word building competition നടത്തുകയും മത്സരത്തിൽ ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയതു.

വീണ്ടും സംസ്ഥാനതലത്തിലേയ്ക്

കൊല്ലം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ മികച്ചപ്രവർത്തനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന ക്ലബ്ബാണ് ഈ സ്ക്കൂളിലുള്ളത്.കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് റോൾപ്ലേ മത്സരത്തിൽ സംസ്ഥാനതല മത്സരത്തിൽ തുടർച്ചയായി പങ്കെടുക്കുന്ന ടീം ഈ സ്ക്കൂളിലുള്ളതാണ് എന്നത് ഇതിനു തെളിവാണ്.2015-16 വർഷത്തിൽ സംസ്ഥനതലത്തിൽ ഒന്നാം സ്ഥാനത്തോടെ ദേശീയതലത്തിൽ മത്സരത്തിനു യോഗ്യതനേടുകയുമുണ്ടായി.ആർ ഐ ഇ ബാംഗ്ലൂരിൽനടന്നമത്സരത്തിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചത് സ്ക്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ കിരീടത്തിലെ പൊൻതൂവലാണ്.2017-18 വർഷത്തെ റോൾ പ്ലേ മത്സരത്തിലും സ്ക്കൂൾ ടീം ഒന്നാം സ്ഥാനത്തോടെ സംസ്ഥനതലമത്സരത്തിൽ പങ്കെടുത്തു.കൊല്ലം ജില്ലയിൽനിന്നും എസ് സി ഇ ആർ ടി നടത്തുന്ന മത്സരത്തിൽ സംസ്ഥാനതലത്തിൽ നിരവധിതവണ പങ്കെടുക്കാൻ ഈ സ്ക്കീളിന് കഴിഞ്ഞിട്ടുണ്ട്.

GOTEC ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ

2019 -20 അധ്യായന വർഷത്തിൽ പൊതു വിദ്യാഭ്യസ വകുപ്പും കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രവും ചേർന്ന് കുട്ടികളിലെ ഭാഷാ നൈപുണ്യം വികസിപ്പിയ്ക്കാനായി ആവിഷ്കരിച്ച പദ്ധതിയാണ് ഗ്ലോബൽ ഓപ്പർച്ച്യൂണിറ്റി ത്രൂ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ(GOTEC)കൊല്ലം ജില്ലയിൽ നിന്നും ആറ് വിദ്യാലയങ്ങൾ പൈലറ്റ് പദ്ധതിയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടതിൽ കടയ്ക്കൽ വൊക്കേഷണൽ ഹയർസെക്കൻ്ററി സ്ക്കൂളും ഉൾപ്പെട്ടിരുന്നു.കൊല്ലം ജില്ലാ ഇംഗ്ലീഷ് പരിശീലന കേന്ദ്രത്തിൽ വച്ചുനടന്ന പരിശീലനത്തിൽ ഇംഗ്ലീഷ് അധ്യാപികമാരായ കൃഷ്ണശ്രീ , ഗീതു എന്നിവർ പങ്കെടുത്തു.

എട്ട് ഒൻപത് ക്ലാസ്സുകളിൽ നിന്നും മത്സര പരീക്ഷയിലൂടെ തെരഞ്ഞടുത്ത 50 കുട്ടികളെ 50 മണിക്കൂർ പരിശീലനത്തിലൂടെ ഇംഗ്ലീഷ് ഭാഷയിൽ സ‍ർവ്വതോന്മുഖ വികസനത്തിലേയ്ക്ക് നയിയ്ക്കാനായി.GOTEC Ambassador മാർ എന്നറിയപ്പെടുന്ന ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടാരക്കര ഡയറ്റിൽ വച്ചു നടന്ന ഫിനാലെയിൽ നല്ല പങ്കാളിത്തം നമ്മുയെ യൂണിറ്റിൽ നിന്നും ഉണ്ടായി. ഫിനാലെയുടെ ഭാഗമായി നടന്ന റോൾ പ്ലേ മത്സരത്തിൽ സ്ക്കൂൾ അംബാസിഡർമാർ രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി.

GOTEC Finale റോൾ പ്ലേ രണ്ടാം സ്ഥാനം

ഗോടെക്ക് അംബാസിഡർമാർ തയ്യാറാക്കീയ കൈയ്യെഴുത്തു മാഗസിൻ EUPHORIC REFLECTIONS ബഹുമാനപ്പെട്ട കൊട്ടാരക്കര എം എൽ എ അഡ്വ. അയിഷാപ്പോറ്റി തദവസരത്തിൽ പ്രകാശനം ചെയ്തു.

ഇംഗ്ലീഷ് ക്ലബ്‌ 2022-2023

ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി മാഗസിൻ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് വർഷോപ്പ്  ജൂലൈ 1 ന് നടത്തി.കഥ, കവിത, ചിത്രരചന, ഉപന്യാസം എന്നീ വിഭാഗങ്ങളിലുള്ള 84 സൃഷ്ടികൾ ഇംഗ്ലീഷ് മാഗസിൻ തയ്യാറാക്കുന്നതിനായി ലഭിച്ചു.

ജൂലൈ 20ന് ഇംഗ്ലീഷ് ഭാഷയിലെ അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു ഇംഗ്ലീഷ് ക്വിസ് മത്സരം നടത്തി. അതിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒന്നാം സ്ഥാനം : Adil Muhammed. M ..10 I

രണ്ടാം സ്ഥാനം: Ayman. S...10G

മൂന്നാം സ്ഥാനം:

Nandana. J. V...10 I

Amal S Vihayas... 10 I

ഓഗസ്റ്റ് 12ന് ഓഡിറ്റോറിയത്തിൽ വച്ച്

"Impact of mobile phones among students during Covid 19" എന്ന വിഷയത്തിൽ ഉപന്യാസമത്സരം നടത്തി.

ഇതിൽ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്തു.

ഒന്നാം സ്ഥാനം: Adil Muhammed..10 I

രണ്ടാം സ്ഥാനം

Diya S Hussain..10 I

Noora Fathima..10 E

മൂന്നാം സ്ഥാനം:

Jasna. B. S...10 F

ഒക്ടോബർ 13ന് 8,9,10 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ലിറ്ററി ക്വിസ് മത്സരം നടത്തുകയും അതിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു

ഒന്നാം സ്ഥാനം:

Adhil Muhammed. M..10I

രണ്ടാം സ്ഥാനം:

Gowry. S....10 I

മൂന്നാം സ്ഥാനം:

Nandana. J V...10 I

നവംബർ 13ന് 8, 9, 10 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു Word building competition നടത്തുകയും അതിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടിയ കുട്ടികൾക്ക് സ്കൂൾ അസംബ്ലിയിൽ വച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ഒന്നാം സ്ഥാനം:

Vimal. V. S...10 L

രണ്ടാം സ്ഥാനം:

Navaneeth Dantees...10 L

മൂന്നാം സ്ഥാനം:

Sivananda. B.. 10 L