ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ആൽമരത്തിന്റെ ആത്മനൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ആൽമരത്തിന്റെ ആത്മനൊമ്പരം

ഞാൻ ആൽമര മുത്തച്ഛൻ.കടയ്ക്കൽ എന്ന ചെറിയ മലയോര ഗ്രാമത്തിലെ ഒരു വലിയ പള്ളിക്കൂടത്തിന് മുന്നിലാണ് എന്റെ സ്ഥാനം.മൂന്ന് തലമുറകളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞ എനിയ്ക്ക് ഒരു നൂറ്റാണ്ടിന്റെ കഥ പറയാൻ കഴിയും. കാരണം ഇന്നെനിയ്ക്ക് നൂറ് വയസ്സ് കഴിഞ്ഞിരിയ്ക്കുന്നു.

എന്റെ താഴെ കലപിലശബ്ദം കൂട്ടുന്ന കുട്ടികൾ എനിയ്ക്കെന്നും ആവേശമാണ്.എത്ര തലമുറകൾ എന്നിലെ തണൽ ഏറ്റുവാങ്ങി പോയിട്ടുണ്ട്.എത്ര ഋതുക്കൾ മാറിമാറി വന്നു.മഴയും മഞ്ഞും കാറ്റും എല്ലാം...സൂര്യന്റെ വെള്ളിക്കൊമ്പുകൾ എന്റെ ഇലത്തുമ്പിലെ മഞ്ഞിൻ തുളളികളെ സ്വർണ്ണ കണികകളാക്കി മാറ്റുന്ന പ്രഭാതം മുതൽ എന്റെ ഹൃദയം തുടച്ചു തുടങ്ങും.എന്തിനാണന്നല്ലേ.പള്ളിക്കൂടത്തിലേയ്ക്ക് ഓടയോടി വരുന്ന എന്റെ കുഞ്ഞുങ്ങളെ അല്ല എന്റെ കൂട്ടുകാരെ കാണാൻ.അപ്പോൾ എന്റെ മനം കുളിർക്കും.അതോടൊപ്പം തന്നെ തങ്ങളുടെ കുഞ്ഞുങ്ങളെ എന്നെ ഏൽപ്പിച്ച് അങ്ങ് അകലങ്ങളിലേയ്ക്ക് തീറ്റതടി പ്പോകുന്ന ദേശാടനക്കിളികൾ പള്ളിക്കൂടത്തിൽ കുഞ്ഞുങ്ങൾ എത്തുമ്പോഴേയ്ക്കും അവർ പറന്ന് പോയിരിയ്ക്കും.ഞാൻ എപ്പോഴും പൂവണിഞ്ഞ് നിൽക്കണമെന്നാണ് അവരുടെ ആഗ്രഹം.പക്ഷേ എനിയ്ക്കെപ്പോഴും പൂവിടാൻ കഴിയില്ലല്ലോ.ദേശാടനക്കിളികൾ വിരുന്നെത്തുമ്പോൾ അവർക്കുവേണ്ടി എനിയ്ക്ക് പൂക്കണം.ആണ്ടൊരിയ്ക്കൽ വരുന്ന വസന്തം എന്നെ പൂവണിയിയ്ക്കും.

പതിവുപോലെ മഞ്ഞക്കിളികൾ ഇന്നും എന്റെ ചില്ലയിൽ വന്നിരുന്ന് പാടുന്നുണ്ട്.എന്റെ ഇലകളിലൂടെ താഴേയ്ക്ക് പോകുന്ന മഴനൂലുകൾ കാണാൻ എന്ത് ഭംഗിയാണെന്നോ.ഇപ്പോൾമനസ്സിലായില്ലേ ഇവിടെ എന്റെ സ്ഥാനം എത്ര വലുതാണെന്ന് .പക്ഷേ ഇനിയും ഏറെക്കാലം ഇവിടെ ഈ പാതയോരത്ത് തണലേകാൻ എനിയ്ക്കാവുമെന്ന് തോന്നുന്നില്ല.കാരണം മുത്തച്ഛന് വയസ്സായി.ഒരുപാട് പ്രായമായി.മുത്തച്ഛന്റെ തൊലിയൊക്കെ ചുക്കിച്ചുളിഞ്ഞു.വേരുകൾക്ക് പഴയപോലെ ബലമില്ലാതായെന്ന് ആരൊക്കെയോ പറയുന്നു.എപ്പോൾ വേണമെങ്കിലും മറിഞ്ഞ് വീണ് വലയ അപകടം ഉണ്ടായേക്കാമെന്ന് അവർ കണ്ടെത്തിക്കഴിഞ്ഞു.അവർക്ക് എന്നെ കൊല്ലണം.അതിനു പിന്നിൽ പല കച്ചവടതാല്പര്യങ്ങളും ഉണ്ട് കേട്ടോ.ഇനിയിപ്പോൾ എന്നെ പലപലരൂപങ്ങളിൽ പലരുടേയും വീടുകളിൽ കാണാൻ കഴിയും.ഏതായാലും ഒരുകാര്യം എനിയ്ക്ക് മനസ്സിലാകുന്നുണ്ട്.നാളത്തെ തലമുറയ്ക് കടയ്ക്കൽ വിപ്ലവത്തിന്റേയും കല്ലറ പാങ്ങോട് സമരത്തിന്റേയും കഥകൾ പറഞ്ഞുകൊടുക്കാൻ ഞാനുണ്ടാവില്ല എന്ന വലിയ സത്യം.

എന്നെയിപ്പോൾ ഈ കുഞ്ഞുങ്ങളേക്കാളും ഈ പക്ഷിക്കുഞ്ഞുങ്ങളേക്കാളും ആവശ്യം ആ മുതലാളിമാർക്കാണ്.എന്നെ വെട്ടി വീഴ്ത്താൻ മഴു എടുക്കുംമുൻപ് അവർ ചിന്തിയ്ക്കുന്നുണ്ടാകുമോ നാളെ അവർക്കുകൂടി ശ്വസിയ്ക്കാനുള്ള വായുവിനെക്കൂടിയാണ് അവർ ഇല്ലാതാക്കുന്നതെന്ന്.അങ്ങനൊക്കെ അവർ ചിന്തിച്ചിരുന്നെങ്കിൽ ഞാൻ എന്നും ഈ കുഞ്ഞുങ്ങൾക്ക് തണലായ് ഇവിടെ ഈ വഴിവക്കിൽ ഉണ്ടാവുമായിരുന്നല്ലോ.ഒരു കാര്യം എനിയ്ക്കുറപ്പാണ്.കച്ചവടക്കേമൻമാർ എന്നെ വെട്ടിക്കാശാക്കിയാലും എന്റെ ഈ കുരുന്നുകളുടെ മനസ്സിൽ കുളിരേകുന്ന ഒരു തണലായ് അവരുടെ ഈ ആൽമരമുത്തച്ഛൻ എന്നുമുണ്ടാകും.

ആലിയ എസ്സ് എസ്സ്
9G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - കഥ