ആരോഗ്യ ദേശം

പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ള ചെറുലേഖനം ആണ് ഞാൻ ഇവിടെ രചിക്കാൻ പോകുന്നത്. പലതരത്തിലുള്ള രോഗപ്രതിരോധങ്ങൾ നാം കണ്ടിട്ടുണ്ട്. പലവിധ രോഗപ്രതിരോധങ്ങളിലൂടെ നമുക്ക് നമ്മുടെ നാടിനെ സംരക്ഷിക്കാം. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ വെള്ളം പോകാനുള്ള സാഹചര്യം നമ്മൾ ഒരുകി കൊടുത്താൽ കൊതുകുകളുടെ ശല്യം നമുക്ക് ഒഴിവാക്കാം. പക്ഷേ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഉണ്ടായാൽ കൊതുകുകൾ പെരുകി ഡെങ്കിപ്പനി പോലുള്ള മാരക രോഗങ്ങൾ നമുക്ക് പിടിപെടാം. ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നമ്മുടെ വീട്ടു പരിസരത്തോ പൊതു സ്ഥലങ്ങളിലോ അലക്ഷ്യമായി വലിച്ചെറിയരുത്. വലിച്ചെറിയുന്നത് ഫലമായി എലികൾ പെരുകാനും എലിപ്പനി പോലുള്ള രോഗങ്ങൾ ഉണ്ടാവുകയും ചെയ്യും. അതിനാൽ നമ്മൾ വീടുകളിൽ ഒരു കുഴി കുഴിച്ച് അതിനുള്ളിൽ ഭക്ഷ്യ അവശിഷ്ടങ്ങൾ മറ്റു മാലിന്യങ്ങളും നിക്ഷേപിക്കുക. അതിന്റെ ഫലമായി മണ്ണിന്റെ വളക്കൂറ് വർധിക്കുന്നതാണ്. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബാഗുകളും, കുപ്പികളും മറ്റു പ്ലാസ്റ്റിക് ഉപകരണങ്ങളും അലക്ഷ്യമായി വലിച്ചെറിയാൻ പാടുള്ളതല്ല. വലിച്ചെറിയുന്നത് ഫലമായി പ്ലാസ്റ്റികുകളിൽ ഇൽ വെള്ളം കെട്ടി നിൽക്കുകയും കൊതുകുകൾ പെരുകുകയും ജലസ്രോതസ്സുകളിൽ വലിച്ചെറിയുമ്പോൾ ജല ജീവികൾക്കു നാശം സംഭവിക്കുകയും ചെയ്യും. അതുപോലെ പ്ലാസ്റ്റിക് കത്തിക്കുകയും ചെയ്യരുത്. അത് കത്തിക്കുമ്പോൾ ഉണ്ടാകുന്ന വിഷവാതകം ശ്വസിച്ച് മനുഷ്യർക്ക് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെടാം. അതുപോലെ നമ്മുടെ പ്രകൃതിയും ജലസ്രോതസ്സുകളെയും നമ്മൾ സംരക്ഷിക്കണം.

ഒരു കുട്ടിയുടെ ജനനം മുതലുള്ള വാക്സിനേഷനുകൾ കൃത്യസമയത്ത് നൽകുകയും അവരുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യണം. അതിനായി പ്രതിരോധ കുത്തിവെപ്പുകളും പോളിയോ മരുന്ന് വിതരണവും കൃത്യസമയം എല്ലാ കുട്ടികൾക്കും നൽകണം. അതുപോലെതന്നെ അംഗൻവാടികളിൽ നിന്നും കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരങ്ങൾ ലഭിക്കുന്നുമുണ്ട്. നല്ല പോഷകാഹാരങ്ങൾ കൊടുത്ത കുട്ടികളുടെ പ്രതിരോധ ശേഷി വർധിപ്പിക്കണം. അംഗൻവാടികൾ വഴി നമ്മുടെ സർക്കാർ ധാരാളം പോഷകാഹാരങ്ങൾ വിതരണം ചെയ്യുന്നുണ്ട് അത് നമ്മൾ ഉപയോഗപ്രദം ആക്കണം. അങ്ങനെ കുട്ടികളുടെ പ്രതിരോധ ശേഷി കൂട്ടണം.

ലോകമെമ്പാടും ഇപ്പോൾ ഒരു മഹാമാരി പിടി പെട്ടിരിക്കുകയാണ് കോവിഡ്-19 അഥവാ കൊറോണാ വൈറസ്. അമേരിക്ക, ഇറ്റലി, ഫ്രാൻസ്, സ്പെയിൻ, ഇറാക്ക് എന്നീ വികസിത രാജ്യങ്ങളെ പോലും പിടിച്ചുകുലുക്കിയ ഒരു മഹാമാരി ആണിത്. ഓരോ ദിവസം കഴിയുമ്പോഴും മരണ സംഖ്യയും രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. ഈ മഹാവിപത്തിനെ അതിജീവിക്കുന്ന അതിനായി നമ്മുടെ രാജ്യം ഒരു മാസത്തോളമായി ലോക്ക് ഡൗണിൽ ആണ്. ഇതിന്റെ ഫലമായി നമ്മുടെ രാജ്യത്ത് മരണസംഖ്യ യും രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗം എന്ന് പറഞ്ഞാൽ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. അനാവശ്യമായി പുറത്തിറങ്ങാതെ ഇരിക്കുക. അത്യാവശ്യ ഘട്ടങ്ങളിൽ പുറത്തിറങ്ങിയാൽ മാസ്ക് ഉപയോഗിക്കുക. ആളുകളിൽ നിന്നും കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. സോപ്പ് ഹാൻ വാഷ് ഉപയോഗിച്ച് കൈകൾ നന്നായി കഴുകുക. നാമെല്ലാവരും ഒത്തൊരുമിച്ചു ശ്രമിച്ചാൽ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം.

നാമെല്ലാവരും രോഗപ്രതിരോധ ത്തിൽ ഏതെങ്കിലും തരത്തിൽ ഏർപ്പെട്ടിട്ടുണ്ട് ആവണം. ഇപ്പോൾതന്നെ നാമെല്ലാവരും രോഗപ്രതിരോധത്തിന് ഭാഗമായി ഒരു മാസത്തോളമായി ലോക്ക് ഡൗണിൽ കഴിയുകയാണ്. നമ്മൾ പ്രധാനമായും വ്യക്തിശുചിത്വം പരിസരശുചിത്വം എന്നിവയാണ് രോഗപ്രതിരോധ ത്തിൽ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ.ഗവൺമെന്റ്നൽകുന്ന ഉത്തരവുകൾ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ കൃത്യമായി പാലിക്കേണ്ടത് നമ്മുടെ ചുമതലയാണ്. നമ്മുടെ ആരോഗ്യത്തിനു വേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെ നമ്മൾ മറന്നു പോകരുത്. എല്ലാവരുടെയും ആരോഗ്യത്തിനുവേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം. നമുക്ക് എല്ലാവർക്കും ഒരുമിച്ച് ഈ രോഗ പ്രതിരോധ പ്രവർത്തനത്തിൽ ഏർപ്പെടാം. LET'S BREAK THE CHAIN.

അനസ് മുഹമ്മദ് എൻ
8G ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 02/ 2022 >> രചനാവിഭാഗം - ലേഖനം