ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/നാഷണൽ കേഡറ്റ് കോപ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

എൻ സി സി

പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.1(k)ബറ്റാലിയൻ എൻ സി സി വർക്കലയുടെകീഴിലുള്ള എൻ സി സി ട്രൂപ്പ് ആണ് ഈ സ്ക്കൂളിൽ പ്രവർത്തിയ്ക്കുന്നത്.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. ചന്ദ്രബാബുവിനാണ് എൻ സി സി യൂണിറ്റിന്റെ ചുമതല.ആകെ നൂറ് കേഡറ്റുകൾക്കാണ് ഈയൂണിറ്റിൽ ഒരു വർഷം പ്രവർത്തിയ്ക്കാൻ കഴിയുക.ഫസ്റ്റ് കേരള ബറ്റാലിയൻ എൻ സി സി വർക്കലയുടെ കീഴിലാണ് ഈയൂണിറ്റ് പ്രവർത്തിച്ചുവരുന്നത്.ചിട്ടയായപ്രവർത്തനങ്ങളിലൂടെ ദേശീയതലത്തിൽവരെ ശ്രദ്ധയാകർഷിയ്ക്കാൻ ഈ യൂണിറ്റിലെ കേഡറ്റുകൾക്ക് കഴി‍ഞ്ഞിട്ടുണ്ട്.റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരേഡിൽ ഈ സ്ക്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ കേരള എൻ സി സി യെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.2017-18 ൽ ഈ ട്രൂപ്പിലെ കേഡറ്റ് ഗംഗോത്രി ഡി ജോയ് തിരുവനന്തപുരം ഗ്രൂപ്പിന്റെ ബെസ്റ്റ് കേഡറ്റ് അവാർഡിനർഹയായി.ഇതിലൂടെ കോഴിക്കോട്നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാനായി.

യോഗാദിനാചരണം

യോഗാദിനാചരണം

സ്ക്കൂൾ എൻ സി സി യൂണഇറ്റിന്റെ ആഭിമുഖ്യത്തിൽ 2018 യോഗതിനം സമുചിതമായി ആചരിച്ചു.രാവിലെ 7.30 ന് സ്ക്കൂൾ ആഡിറ്റോറിയത്തിൽ യോഗാ ആചാര്യൻ ശ്രീ ഭൂപേഷ് പരിശീലനപരിപാടികൾക്ക് നേതൃത്വം നൽകി.


റിപ്പബ്ളിക്ക് ദിനാഘോഷം
APJ സ്മാരകം
എൽ സി സി പരിസ്ഥിതിദിനാഘോഷം

പരിസ്ഥിതിദിനം

2018 ലെ ലോകപരിസ്ഥിതി ദിനാഘോഷം വിപുലമായപരിപാടികളോടെ സ്ഖ്കൂൾ എൻ സി സി യൂണിറ്റ് ആചരിച്ചു.കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആർ എസ് ബിജു,സ്ക്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീ വി വേണുകുമാരൻ നായർ എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം 2018

സ്വാതന്ത്ര്യ ദിനം 2018 സ്ക്കൂൾ യൂണിറ്റ് സമുചിതമായി ആചരിച്ചു. സ്ക്കൂളിന് മുൻവശത്തുള്ള ഗാന്ധിപ്രതിമ വൃത്തിയാക്കി ഹാരാർപ്പണം നടത്തി.തുടർന്ന് നടന്ന പതാകഉയർത്തൽ ചടങ്ങിൽ സല്യൂട്ട് ചെയ്യുകയും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.കനത്തമഴകാരണം സ്വാതന്ത്ര്യദിന സന്ദേശ റാലി ഒഴിവാക്കിയിരുന്നു.

പ്രളയബാധിതർക്ക് കൈത്താങ്ങുമായ് എൻ സി സി യൂണിറ്റ്

പ്രളയമേഖലയിലേയ്ക്ക്

സമാനതകളില്ലാത്ത പ്രളയദുരിതം ജീവിതദുരിതം വിതറിയ കേരളക്കരയിലെസഹോദരങ്ങൾക്ക് ഒരു കൈത്താങ്ങുമായി സ്ക്കൂൾ എൻ സി സി യൂണിറ്റും.ദുരിതാശ്വാസക്യാമ്പിലേയ്ക്കായി എൻസി സി കേഡറ്റുകൾ ശേഖരിച്ച കുടിവെള്ളം ഭക്ഷ്യോൽപ്പന്നങ്ങൾ തുണിത്തരങ്ങൾ മെഴുകുതിരികൾ പായ് തുടങ്ങിയ അവശ്യ വസ്തുക്കൾ എന്നിവ ഫസ്റ്റ് കേരള ബറ്റാലിയൻ എൻ സി സി വർക്കലയ്ക്കുവേണ്ടി നിലമേൽ എൻ എസ് എസ് കോളേജ് എൻ സി സി ഓഫീസർകൂടിയായ ക്യാപ്റ്റൻ അനിൽകുമാറിന് സ്ക്കൂൾ ഹെഡ്മിസ്ട്രസ് ഗീത സ്ക്കൂൾ എൻ സി സി എ എൻ ഒ ജി എസ് ചന്ദ്രബാബു എന്നിവർ ചേർന്ന് കൈമാറി.തുടർന്ന് ഇവ തിരുവനന്തപുരം എസ് എം വി സ്ക്കൂളിൽ പ്രവർത്തിച്ചു വരുന്ന ദുരിതാശ്വാസ സാമഗ്രികളുടെ ശേഖരണകേന്ദ്രത്തിലെത്തിച്ചു.