ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ തല ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025-2028 ബാച്ചിലെ കുട്ടികളുടെ സ്കൂൾ തല ക്യാമ്പ് സെപ്തംബര് 29 ന് സ്കൂൾ ഐറ്റി ലാബിൽ വച്ച് നടന്നു. ക്യാമ്പിന് നേതൃത്വം നൽകിയത് ശാസ്താംകോട്ട സബ്‌ജില്ലയുടെ മാസ്റ്റർ ട്രെയ് നറായ ഷെഫീഖ് സർ ആയിരുന്നു. ക്യാമ്പിൽ 5 കുട്ടികൾ ഹാജരില്ലായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 3.30 ന് പി ടി എ മീറ്റിംഗ് ഉണ്ടായിരുന്നു. മീറ്റിംഗിൽ മൂന്ന് രക്ഷകർത്താക്കൾ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ.

സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിന പ്രതിജ്ഞ

സെപ്തംബ‌റ്‍ 20 ലോകമെങ്ങും സോഫ്റ്റ് വെയർ സ്വാതന്ത്ര്യദിനമായി ആചരിക്കുന്ന ഈ വേളയിൽ നമ്മൾ ഓരോരുത്തരും സാങ്കേതിക വിദ്യയുടെ വെറും ഉപഭോക്താക്കളല്ല, മറിച്ച് ഭാവി ശില്പികളാണെന്ന് തിരിച്ചറിയുന്നു.