ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെൽപ്പുരക്കുന്ന് വെസ്റ്റ് കല്ലട  

കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേകല്ലട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് നെൽപ്പുരക്കുന്ന് .കല്ലടയാറിന്റെ തീരത്തുള്ള ഒരു ഗ്രാമം.

കുണ്ടറ -ഭരണിക്കാവ് റോഡിൽ കടപുഴയിൽനിന്നും  തെക്കോട്ടു 3 km സഞ്ചരിച്ചാൽ നെൽപ്പുരക്കുന്നിലെത്താം .ചവറ -ശാസ്താംകോട്ട റോഡിൽ കാരാളിമുക്കിൽ നിന്നും കണ്ണങ്കാട്  വഴിയും ഇവിടെയെത്താം.മൺട്രോത്തുരുത് റെയിൽവേസ്റ്റേഷൻ, ശാസ്താംകോട്ട റെയിൽവേസ്റ്റേഷൻ എന്നിവയാണ് ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷനുകൾ.

കൊല്ലം ജില്ലയിലെ പ്രശസ്തമായ ടൂറിസം കേന്ദ്രങ്ങളിലൊന്നായ മൺട്രോത്തുരുത് ഈ ഗ്രാമത്തിന്റെ സമീപപ്രദേശത്താണ് സ്ഥിതിചെയ്യുന്നത് .കൂടാതെ സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കല്ലട വലിയപള്ളി എന്നറിയപ്പെടുന്ന സെന്റ് മേരീസ് ഓർത്തഡോൿസ് സിറിയൻ ചർച് ആൻഡ് മാർ അന്ത്രയോസ് തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നതും ഇവിടെയാണ് .കല്ലട വലിയപള്ളി

കല്ലടയാറിന്റെ തീരത്തു സ്ഥിതിചെയ്യുന്ന വെസ്റ്റ് കല്ലട ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത് 1895 നാണ്.കൊല്ലം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണിത് .

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട

പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വെസ്റ്റ് കല്ലട
  • ഗവണ്മെന്റ് LPS വെസ്റ്റ് കല്ലട
  • പോസ്റ്റ് ഓഫീസ്
  • വില്ലജ് ഓഫീസ്