ഗവ. എച്ച്.എസ് എസ്.വെസ്റ്റ് കൊല്ലം/എന്റെ ഗ്രാമം

കൊല്ലം
കൊല്ലം ജില്ലയിലെ നഗര ഭാഗത്തായിട്ടാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൊല്ലം കോർപ്പറേഷൻ പരിധിയിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് .

പനവേൽ-കന്യാകുമാരി ദേശീയ പാതയിൽ NH 66 യിൽ ചരിത്ര പ്രസിദ്ധമായ മുളങ്കാടകം ദേവി ക്ഷേത്രത്തിനു സമീപമായാണു സ്കൂൾ നിലകൊള്ളുന്നത്. അതെ പാതയിലൂടെ തെക്കു ദിശയിലേക്കു സഞ്ചരിച്ചാൽ കൊല്ലം നഗരത്തിലേക്കും വടക്കോട്ട് സഞ്ചരിച്ചാൽ ചവറ ഭാഗത്തേക്കും പോകാൻ സാധിക്കും .കൊല്ലം കോർപ്പറേഷന് കീഴിലുള്ള ശക്തികുളങ്ങര സോൺ ലെ ഏഴാമത്തെ വാർഡാണ് മുളങ്കാടകം . മുളങ്കാടകം തിരുമുല്ലവാരം പോസ്റ്റ് ഓഫീസ് പരിധിയിലാണ്.മുളങ്കാടകം ക്ഷേത്രം കൂടാതെ ആനന്ദവല്ലീശ്വരം ക്ഷേത്രവും തിരുമുല്ലവാരം കടൽത്തീരവും പ്രസിദ്ധമാണ്.
യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബി ആർ സി കൊല്ലം , എസ് എസ് കെ ഓഫീസ് തുടങ്ങിയവ ഈ സ്കൂളിന്റെ കോംപൗണ്ടിലായി സ്ഥിതി ചെയ്യുന്നു.
