നട്ടുവളർത്തണമെനിക്കൊരു
നന്മ മരം
നിറഞ്ഞ ചിരിയോടെ
പൂത്തുലയണമവളെനിക്കായ്
വച്ചുനീട്ടണം വിശക്കുമ്പോഴന്നം
തണലേകണമെനിക്ക്
നീറുമേകാന്ത വേനലിൽ ..
ഊന്നുവടിയാകണം
നരവീണ വാർദ്ധക്യത്തിന്
ചേർന്നു നിർത്തണം ഓർമ്മകളുടെ
മൺതരികളോരോന്നുമൊഴുകി മാറാതെ
നട്ടു വളർത്തണമെനിക്കൊരു
സൗഹൃദത്തിൻ നന്മ മരം ..