ഗവ. എച്ച്.എസ്.എസ്. മുളംതുരുത്തി/അക്ഷരവൃക്ഷം/ഒരു ദേശാടന കിളിയുടെ നൊമ്പരം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദേശാടന കിളിയുടെ നൊമ്പരം

അച്ഛന്റെയും അമ്മയുടെയും കൂടെ ഇന്ന് ആദ്യമായിട്ടാണ് ഞാൻ കേരളത്തിലെത്തുന്നത്. ഞങ്ങൾ ദേശാടന കിളികൾ ആണ് .അച്ഛാ, അച്ഛൻ പറഞ്ഞതുപോലെ തന്നെ കുന്നുകളും മലകളും, പുഴകളും ,വൃക്ഷങ്ങളും കൊണ്ട് നിറഞ്ഞ ഈ കേരളം കാണാൻ എത്ര മനോഹരം ആണ് .അവർ പറന്ന് പറന്ന് കുന്നിൻ മുകളിലുള്ള ഒരു മരക്കൊമ്പിൽ ചെന്നിരുന്നു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിൽ കുഞ്ഞികിളി തുള്ളിച്ചാടി. ഒരു വലിയ ശബ്ദം കേട്ട് കുഞ്ഞിക്കിളി അവിടേക്ക് നോക്കി .ആ കാഴ്ച കണ്ട് അവൾ ഞെട്ടിപ്പോയി.

അയ്യോ അച്ഛാ !അവരെല്ലാവരും ചേർന്ന് ആ മരം മുറിച്ചിടുവാണല്ലോ? മകളെ മലകളും, കുന്നുകളും ,മരങ്ങളും , പുഴകളും ,പ്രകൃതി മനുഷ്യർക്ക് നൽകിയ വരദാനമാണ്. പക്ഷേ , മരങ്ങൾ വെട്ടി നശിപ്പിച്ചും, കുന്നുകൾ ഇടിച്ചുനിരത്തിയും, വയലുകൾ നികത്തിയും, മണ്ണെടുത്തും, പുഴകൾ മലിനമാക്കിയും സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി മനുഷ്യൻ ഭൂമിയെ ഇഞ്ചിഞ്ചായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു . മനുഷ്യർ തന്നെയാണ് പ്രകൃതിക്ഷോഭങ്ങൾക്ക് കാരണക്കാരാകുന്നത്. പക്ഷിമൃഗാദികളെയും ഇതിലൂടെ ഇല്ലായ്മ  ച്ചെയ്യുന്നു. നമ്മൾ ഇനി വരുമ്പോൾ ഒരുപക്ഷേ ഈ കുന്നുകളും അവർ കയ്യേറിയിട്ടുണ്ടാവും ,അമ്മക്കിളി പറഞ്ഞു. വരൂ മക്കളെ, നമുക്ക് യാത്ര തിരിക്കാം. അവർ അവിടെനിന്നു പറന്നുയർന്നു. കുന്നുകൾ  ഇടിച്ചു നിരത്തുന്ന യന്ത്രങ്ങളുടെ കടകട ശബ്ദവും, മരങ്ങൾ മുറിച്ചുമാറ്റുന്ന യന്ത്രങ്ങളുടെയും ഒച്ചയും കുഞ്ഞിക്കിളിയേ വല്ലാതെ നൊമ്പരപ്പെടുത്തി. അവൾക്ക് കരച്ചിൽ വന്നു. പറന്ന് പോകുന്നതിനിടയിൽ അവൾ മറ്റൊരു കാഴ്ച കണ്ടു. പ്രകൃതിയെ സ്നേഹിക്കുന്ന ഒരുപറ്റം ആളുകൾ ചേർന്ന് പരിസ്ഥിതി സംരക്ഷണ കൂട്ടായ്മ നടത്തുന്നു. അവിടെ ഒരു കൊച്ചു കുട്ടി ഇങ്ങനെ പാടുന്നുണ്ടായിരുന്നു

ഒരു തൈ നടാം

നമുക്കമ്മയ്ക്കു വേണ്ടി

ഒരു തൈ നടാം

കൊച്ചുമക്കൾക്ക് വേണ്ടി

ഒരു തൈ നടാം

നൂറു കിളികൾക്കു വേണ്ടി

ഒരു തൈ നടാം

നല്ല നാളേക്ക് വേണ്ടി

കുഞ്ഞിക്കിളി ചിന്തിച്ചു, വളർന്നുവരുന്ന ഈ തലമുറയ്ക്കെങ്കിലും പ്രകൃതിയെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ......


ശ്രീദേവിക ഒ എസ് 
6B ഗവ. എച്ച്.എസ്.എസ്. മുളംതുരത്തി
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 06/ 02/ 2024 >> രചനാവിഭാഗം - കഥ