ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/കോവിഡ്
കോവിഡ്
സൂക്ഷ്മനേത്രങ്ങളിൽ അകമറിഞ്ഞു പോയ ബന്ധങ്ങൾക്കിടയിൽ ഒറ്റപെട്ടു പോയ ജീവിത മായിരുന്നു ആനന്ദിന്റേത്. പകയുടെയും വിദ്വേഷത്തിന്റെയും പോര് വിളിയിൽ ഇന്നലെകളുടെ ലോകത്തായിരുന്നു അയാളുടെ ജീവിതം. അതിനിടയിലെപ്പോഴോ ലോകം തഴുകിയെത്തിയ കോവിഡ്അയാളെയുംതൊട്ടുണർത്തി. നിലച്ചുപോകുന്നമിടിപ്പിലുംസ്വപ്നങ്ങളായി അച്ഛനും അമ്മയും കണ്ണിഅറ്റുപോയകൂടപ്പിറപ്പുകളും ഭാര്യയും മക്കളും മാലാഖമാരൽവലയംചെയ്യപ്പെട്ടു .ചുറ്റും നോക്കിയ അയാൾക്ക് മനസ്സിലായി . ഞാൻ ഏതോ ആശുപത്രിയുടെ അകത്തളത്തിൽ ആണെന്ന് . അയാളുടെ നേത്രങ്ങൾ കുറ്റബോധത്താൽ മിഴിനീരിൽലാണ്ടു ഏതാനും ദിവസത്തെ രോഗമുക്തയായനിരീക്ഷണങ്ങൾക്ക് ശേഷം അയാൾ അവരെ ലക്ഷ്യം വെച്ച് നടന്നു. തളിർക്കുന്ന മണ്ണിൽ വിയർപ്പിൻ തുള്ളികൾ നട്ടുനടക്കുകയായിരുന്നു ആ പാവങ്ങൾ. തന്റെ വീടും പരിസരവും മറവിയുടെ ഓർമ്മകളിൽ ആദ്യമായി അയാൾ കണ്ടു. കാലാന്തരങ്ങളായി കണ്ണി അറ്റുപോയ ജീവിതത്തെ വിളക്കിച്ചേർക്കാൻ മാതാവിൻ കരങ്ങൾ മിഴിനീരിൽ ലൊളിപ്പിച്ചു. അനശ്വരമായ സ്നേഹത്തെയും അകന്നുമാറിയ ജീവിതങ്ങളെയും ഒന്നിപ്പിക്കുവാൻ ഒരു രോഗംതളർത്തിയ ജീവിതം. അയാൾ മൗനമായി മന്ത്രിച്ചു ഇനിയങ്ങോട്ട് അഹങ്കരിക്കാൻ ഇല്ലാത്ത പ്രയാണങ്ങൾ.
സാങ്കേതിക പരിശോധന - pvp തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എറണാകുളം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ