കൊറോണ എന്നൊരു കോവിഡിനെ
കൊട്ടി ഓടിച്ചു ഒരു നാടാണു കേരളം
നമ്മുടെ ശക്തിയും നമ്മുടെ ബുദ്ധിയും
നമ്മുടെ ഒറ്റക്കെട്ടായി നിൽപ്പും
മാരിയായ് വന്നൊരു കോവിഡ്നെ
മാരണം ആയൊരു കൊറോണയെ
കൈ ശുദ്ധിയാക്കിയും വന്ദനം ചെയ്തും
കൈ കടത്താതെ തുരുത്തി വിട്ടുo
സംസ്കാരസമ്പന്നമായ ഒരു കേരളം
സംസാരം ഒട്ടുക്കും നല്ലതിനായി
വീണാലും വീണു പഠിച്ചാലും
നമ്മളിൽ കേണുപഠിച്ചവർ ആരുമില്ല
നിപയം പ്രളയവും ചിക്കൻ ഗുനിയയും
നിൽക്കാതെ ഓടിയ കേരളത്തിൽ
നിൽക്കുമോ നമ്മുടെ ശാസ്ത്രലോകത്തെ
വിൽക്കുവാൻ വന്നൊരു കൊറോണ
തോൽപ്പിക്കാം നമുക്ക് ഒറ്റക്കെട്ടായി
തോൽക്കണം കോവിഡും കൊറോണയും