ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float

ഫ്രീഡം ഫെസ്റ്റ് പ്രവർത്തനങ്ങൾ

മുന്നൊരുക്കങ്ങൾ

സ്വതന്ത്രവിജഞാനോത്സവത്തിന്റെ ഭാഗമായി സ്കൂൾതലത്തിൽ സംഘടിപ്പിക്കേണ്ട പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ കൈറ്റ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ആഗസ്റ്റ് ആറിന് ഹെഡ്‍മിസ്ട്രസ് എസ് ആർ ശ്രീദേവിയുടെയും എസ്ഐടിസി ,ജോയിന്റ് എസ്ഐടിസി എന്നിവരുടെയും സാന്നിദ്ധ്യത്തിൽ തയ്യാറാക്കപ്പെടുകയുണ്ടായി.ഒമ്പത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങളെ ഉൾപ്പെടുത്തി പരിപാടികൾ അവതരിപ്പിക്കുവാനാണ് തീരുമാനിച്ചത്.

തീരുമാനങ്ങൾ

ആഗസ്റ്റ് ഏഴ്, എട്ട് തീയതികളിൽ കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി ഏറ്റെടുക്കേണ്ട ചുമതലകളെക്കുറിച്ച് ബോധവാൻമാരാക്കുക

ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്‍ച സ്കൂൾ അസംബ്ലിയിൽ സ്വതന്ത്രവിജ്ഞാനോത്സവവുമായി ബന്ധപ്പെട്ട് ലഭ്യമാക്കുന്ന സന്ദേശം വായിക്കുക

ആഗസ്റ്റ് ഒമ്പതാം തീയതി ബുധനാഴ്‍ച, അറിവ് സ്വന്തമാക്കിവെയ്ക്കേണ്ടതല്ലെന്നും പങ്ക‍്‍വെയ്ക്കപ്പെടേണ്ടതാണെന്നുമുള്ള ആശയം വ്യക്തമാക്കുന്നതരത്തിലുള്ള പോസ്റ്ററുകളുടെ നിർമ്മാണം നടത്തുക

ആഗസ്റ്റ് പത്താം തീയതി സ്കൂളിൽ ലഭ്യമാക്കിയിട്ടുള്ള സ്വതന്ത്ര ഹാർഡ്‍വെയറായ ആർഡിനോ,റോബോട്ടിക് പ്രോജക്ടുകൾ,ഇലക്ട്രോണിക് പഠനോപകരണങ്ങൾ എന്നിവയുടെ എക്സിബിഷനും പരിശീലനവും, സ്വതന്ത്രവും ഓപ്പൺ സോഴ്‍സ് ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് സോഫ്റ്റ്‍വെയറായ സ്ക്രൈബസ് സോഫ്റ്റ്‍വെയർ പരിചയപ്പെടുത്തൽ

മുന്നൊരുക്കം

ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി നടത്തുന്ന പരിപാടികൾ അവതരിപ്പിക്കാനുള്ള പരിശീലനം നടത്തുന്ന ലിറ്റിൽകൈറ്റ് അംഗങ്ങൾ