ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണയെ തുരത്തിടാം

കൊറോണയെ തുരത്തിടാം

കൊറോണയെന്ന വൈറസിനെ
തുരത്തുവാനായി നമ്മളിന്ന്
ഒരുമയേടെ നിന്നിടാം
അടുക്കുവാനായി നാം ക‍ുറച്ച‍ു
അകന്നു മാത്രം നിന്നിടാം.
ഹൃദയബന്ധ‍ങ്ങളെ ചേർത്തു നിർത്തിടാം.
ശ‍ുചിത്വമെന്ന പാതയെ
കൃത്യമായി പാലിക്കാം.
ഹസ്തദാനം നിർത്തി
കൈകൾ ക‍ൂപ്പി നിന്നിടാം.
പകയും വെറുപ്പും വളർത്തിടല്ലേ-
കർമ്മവും ധർമ്മവും മറന്നിടല്ലേ
പൊരുതിടാം ഒരുമയായ്-
അകലമോടെ ഒന്നായ്
കോവിഡ് എന്ന വ്യാധിയെ
തുടച്ചു നീക്കിടാൻ...
ഒന്നായ് ഒരുമയോടെ...
മുന്നോട്ട് നീങ്ങിടാം.


ലിഫിയ സേവ്യർ
IX B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത