ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ കൃഷി

കൊറോണക്കാലത്തെ കൃഷി
പച്ച നെൽപ്പാടങ്ങൾ വിളഞ്ഞു കിടക്കുന്നു. കണ്ണെത്താ ദൂരത്തോളം പച്ചപ്പരവതാനി വിരിച്ചതു പോലെയുണ്ട്. കൊറോണക്കാലത്ത് വിളവെടുക്കാൻ ആളില്ലാതെ നെൽക്കതിരുകൾ മണ്ണിനോട് ചേരുന്നു..... മനുഷ്യനെപ്പോലെ! കൃഷിക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ എന്തെല്ലാമാണെന്ന് നാം ചിന്തിക്കാറുണ്ടോ? പല കർഷകരും ബാങ്കിൽ നിന്നും മറ്റും പലിശയക്ക് കടമെടുത്താണ് കൃഷിയിറക്കുന്നത്. നമ്മുടെ നാട്ടിൽ തൊഴിലാളികളുടേയും കൊയ്തു യന്ത്രങ്ങളുടേയും കുറവുമൂലം അവയൊക്കെ മറ്റിടങ്ങളിൽ നിന്നും വരുത്തുകയാണ് ചെയ്യുന്നത്.

എന്നാൽ ഇന്നത്തെ സ്ഥിതിയോ? തൊഴിലാളികളെ കിട്ടാനില്ല. കൊയ്തു യന്ത്രങ്ങൾ കണി കാണാനില്ല..... ഇനി അഥവാ വിളവെടുത്താലോ വിപണി കിട്ടാത്തതു മൂലം വിറ്റഴിക്കാനും സാധിക്കുന്നില്ല.

ഈ മഹാമാരി മൂലമുള്ള ലോക് ഡൗൺ കർഷകരെയെല്ലാം വല്ലാതെ വലയ്ക്കുകയാണ്. ഇവരെ രക്ഷിക്കാൻ അധികാരികൾ തന്നെ മുന്നിട്ടിറങ്ങണം. ഇനിയും കണ്ണു തുറന്നില്ലെങ്കിൽ കൊറോണ മൂലമുണ്ടായതിനേക്കാൾ അധികം പട്ടിണിമരണങ്ങളും കർഷക ആത്മഹത്യാ വാർത്തകളും നാം നേരിടേണ്ടി വരും. ഈ വിഷമ സ്ഥിതികൾക്കിടയിലും എല്ലാം നേരെയാകുമെന്ന് നമുക്ക് വിശ്വസിക്കാം.

അനിക ഒ എ
4 A ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം