ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/കേട്ടുകേൾവിയില്ലാത്ത നേർകാഴ്ച്ചകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കേട്ടുകേൾവിയില്ലാത്ത നേർകാഴ്ച്ചകൾ

നാടിനെ നടുക്കിയ മഹാ വിപത്തുകളായിരുന്നു ഓഗി , നിപ്പ , പ്രളയം തുടങ്ങിയവ . പ്രകൃതിയുടെ പ്രതികാരം ! എന്നാൽ മരുന്നു പോലും ഇല്ലാത്ത മറ്റൊരു വ്യാധിയുടെ പിടിയിലാണ് നമ്മുടെ ഭൂഗോളം മുഴുവനും . ആയിരങ്ങളെ ഭീതിയിലാഴ‍്ത്തിതിയ വൻ വ്യാധിയായിരുന്നു നിപ്പ . യാതൊരു മുന്നറിയിപ്പും നൽകാതെ വന്നെത്തിയ അതിഥിയായിരുന്നു പ്രളയം .

മല പോലെ വന്ന ഇവയേയെല്ലാം പുല്ലു പോലെ നേരിട്ടവരാണു നമ്മൾ . നൂറ്റാണ്ടുകൾ കൊണ്ട് പ്രകൃതിയോട് പടവെട്ടി നേടിയെടുത്തതാണു നാം ഈ ആർജവം . കൂടാതെ മനുഷ്യമനസ്സുകളെ അറിഞ്ഞ് ജനങ്ങളുടെ നൊമ്പരങ്ങൾക്കൊപ്പം നിൽക്കുന്ന ഒരു സർക്കാരും നമുക്കുണ്ട് . അവരുടെ നിർദ്ദേശങ്ങൾ പിൻപറ്റാം , ആരോഗ്യം നിലനിർത്താം . മണ്ണിൽ കുരുത്ത മണ്ണിന്റെ മക്കളാണ് നമ്മൾ . ഈ വിപത്തിനേയും നമ്മുക്ക് ഒരുമിച്ച് കൈകോർത്തു നേരിടാം

FEBA K S
10 B ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്‎
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം