ഗവ. എച്ച്.എസ്.എസ്. തിരുവങ്ങാട്/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

കൽപകം -ഒരു തൈ ഒരു പ്രതീക്ഷ

2025-ലെ ലോക പരിസ്ഥിതി ദിനം ജി.എച്ച്.എസ്.എസ് തിരുവങ്ങാട് പ്രൗഡമായും ചുറ്റുപാടിനോടുള്ള പ്രതിബദ്ധത വർദ്ധിപ്പിക്കുന്ന തരത്തിലും ആഘോഷിച്ചു. എൻ.എസ്.എസ് യൂണിറ്റിന്റെ കല്പകംഎന്ന പ്രത്യേക പരിപാടിയുടെ ഭാഗമായി വിവിധ സമൃദ്ധമായ പ്രവർത്തനങ്ങൾ നടന്നു.

പരിപാടിക്ക് തുടക്കം കുറിച്ചത് രമ്യ ടീച്ചറുടെ സ്വാഗത പ്രസംഗം ആയിരുന്നു. വിവിധ അതിഥികളും അധ്യാപകരും പരിപാടിയിൽ പങ്കുചേർന്ന്  പ്രഭാഷണങ്ങൾ നടത്തി. സ്കൂൾ പ്രിൻസിപൾ സത്യൻ EM അധ്യക്ഷനായ പരിപാടി PTA പ്രസിഡൻ്റ് ബിജില PK ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പാനൂർ ക്ലസ്റ്റർ കൺവീനർ കൈലാസ് പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകതയെ പറ്റി സംസാരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ADS രഞ്ജനി എന്നിവർ പരിപാടിക്ക് ആശംസ നേർന്നു. കല്പകം എന്ന പരിപാടിയുടെ ഭാഗമായി തെങ്ങ് തൈകൾ സ്കൂൾ പരിസരത്ത് നട്ടു.  കേരള ബ്ലാസ്റ്റേസ് ആർമി കുട്ടികൾക്ക് 52 ചെടികൾ നൽകി.52 എന്നത് കേരള ബ്ലാസ്റ്റേസ് അടിച്ച ഗോളുകളുടെ എണ്ണമാണ്. അദ്ദേഹം വീടുകളിലും പച്ചക്കറികൾ വളർത്താൻ പ്രോത്സാഹനം നൽകി. തുടർന്ന് പരിസ്ഥിതി പ്രവർത്തകരെ പരിചയപ്പെടുത്തുന്നതിനായ് ഒരു എക്സിബിഷൻ നടത്തി.

പരിസ്ഥിതിയുടെ നിറങ്ങൾ ഡിജിറ്റൽ പെയിൻ്റിങ്ങ് മത്സരം

ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി ഡിജിറ്റൽ ചിത്രരചനാ മത്സരം നടന്നു. നിരവധി കുട്ടികൾ പങ്കെടുത്ത് പരിസ്ഥിതി വിഷയങ്ങൾ ആസ്പദമാക്കിയ ചിതങ്ങളിലൂടെ അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിച്ചു.

പ്രകൃതിയെ അറിയൂ സംരക്ഷിക്കൂ പരിസ്ഥിതി ക്വിസ് മത്സരം

 കുട്ടികളുടെ പരിസ്ഥിതി ബോധം വളർത്തുന്നതിനും പ്രകൃതി സംരക്ഷണത്തിൻ്റെ അത്യവശ്യകത തിരിച്ചറിയുന്നതിനുമായി ക്വിസ് മത്സരം  നടത്തി. അതിലൂടെ അവർക്ക് പുതിയ അറിവുകൾ ലഭിച്ചു.

പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യം മനസ്സിലാക്കി വിദ്യാർത്ഥികൾ പ്രവർത്തനാത്മകമായി പങ്കെടുത്ത പരിപാടികൾ ഒരു വലിയ വിജയം ആയിരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ 2025-ലെ പരിസ്ഥിതി ദിനാഘോഷം ജി.എച്ച്.എസ്.എസ് തിരുവങ്ങാട് സ്കൂളിൽ വിജയകരമായി അരങ്ങേറി