ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഒരു ഹൈസ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ് ആരംഭിക്കുന്നത് വിദ്യാർത്ഥികളുടെ സോഷ്യൽ സയൻസിലുള്ള താൽപര്യം വർദ്ധിപ്പിക്കാനും കരിയർ ഓപ്ഷനുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ക്ലാസ് റൂം പഠനത്തെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.  ക്ലബ്  പ്രവർത്തനങ്ങൾ അനുയോജ്യമായ പരിപാടികളോടെ  പ്രവർത്തനങ്ങളായി നടത്തുന്നു.2020-21 സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തന റിപ്പോർട്ട്

          കോവിഡ മഹാമാരിയുടെ സാഹചര്യത്തിൽ പഠനം ഓൺലൈനായി മാറിയപ്പോഴും പഠനത്തോടൊപ്പം തന്നെ നമ്മുടെ കുട്ടികൾക്ക് ദിനാചരണങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനു സാമൂഹ്യ അവബോധം വളർത്തുന്നതിന് ക്ലബ്ബുകൾ പ്രധാന പങ്കുവഹിക്കുന്നു

       ജൂലൈ 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ തലത്തിൽ ഗൂഗിൾ ഫോറം വഴി ക്വിസ്മത്സരം നടത്തുകയുണ്ടായി. പങ്കെടുത്ത കുട്ടികളിൽ നിന്നും വിജയികളെ കണ്ടെത്തി. ആദർശ് പി എസ് 1 prize

ആൻഡ്രിയ റീത്ത  2 prize

           ഓഗസ്റ്റ് 6 ഓഗസ്റ്റ് 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന് ഭാഗമായി പോസ്റ്റർ മത്സരം ഓൺലൈൻ ക്വിസ് മത്സരം എന്നിവ നടത്തി. പോസ്റ്റർ മത്സരവിജയികൾ. സജീഷ്.ഒ.യു  ക്ലാസ്സ്‌ 10 1 - prize

ആദിത്യ ടി എസ്  - 2  prize

Quiz മത്സരവിജയികൾ

രേഷ്മ P. R class 9 ഒന്നാം സ്ഥാനം നേടി.

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്മത്സരം, ധീര സമരസേനാനികളുടെ വേഷം ധരിക്കൽ എന്നീ മത്സരങ്ങളാണ് നടത്തിയത്.കുട്ടികൾ ഗാന്ധിജിയുടെയും ഝാൻസി റാണി യുടെയും അക്കാമ്മ ചെറിയാൻ റെയും വേഷങ്ങൾ ധരിച്ച് അവരെപ്പറ്റിയുള്ള വീഡിയോ തയ്യാറാക്കുകയും ചെയ്തു,ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തു.. സ്വാതന്ത്ര്യദിന ബാഡ്ജുകൾ നിർമ്മിച്ച് ഫോട്ടോകൾ അയച്ചു തന്നു. സെപ്റ്റംബർ 16 ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ നിർമ്മിച്ചു യുപിയിലെ യും ഹൈസ്കൂൾ തലത്തിലെ യും കുട്ടികൾക്കായി ഒരു ഓൺലൈൻ ക്ലാസും

സംഘടിപ്പിച്ചു വീഡിയോ പ്രസന്റേഷൻ വഴി ഓസോണിന്റെ പ്രാധാന്യം കുട്ടികൾ മനസ്സിലാക്കി .

ഒക്ടോബർ 2  ഗാന്ധി ജയന്തിയോടനുബന്ധിച്ച് താഴെപ്പറയുന്ന മത്സരങ്ങൾ നടത്തി

പോസ്റ്റർ രചന - ശുചിത്വ ഭാരതം

ഉപന്യാസം - ഗാന്ധിജിയുടെ പ്രധാന ആശയങ്ങൾ

ആൽബം തയ്യാറാക്കൽ  (ഡിജിറ്റൽ )  ഗാന്ധിജിയുടെ ജീവിതം ക്രോണോളജി ക്കൽ ഓർഡർ

വിജയികൾ 1.ശ്രേയ ബെൻ സുരേന്ദ്രൻ

2. ആദർശ്  പിസ്

3. സജീഷ്. ഒ. യു

ഒൿടോബർ 24 ഐക്യരാഷ്ട്ര ദിനവുമായി ബന്ധപ്പെട്ട ഒരു ക്വിസ് മത്സരം സ്കൂളിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി. ആദർശ് പി എസ്  ക്ലാസ്സ്‌ 9 ഒന്നാം സ്ഥാനം കരസ്ഥമാക്കി.

     നവംബർ 26 ഭരണഘടന ദിനവുമായി ബന്ധപ്പെട്ട സ്കൂളിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയുണ്ടായി. ഡിസംബർ 10 മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വച്ചു നടത്തിയ ക്വിസ് മത്സരത്തിൽ ആദർശ്  പി എസ് വിജയിച്ചു.