ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/അക്ഷരവൃക്ഷം/ നാം മ‍ുന്നോട്ട്

നാം മ‍ുന്നോട്ട്


കൊറോണയെ ഞങ്ങൾ
ഭയക്കില്ലൊരിക്കല‍ും
എന്ത‍ും നേരിടാൻ കെൽപ‍ുള്ള
മലയാള നാടിത്


പ്രളയ കാലത്ത‍ുംനാം
ഒന്നായി നിന്ന‍ു
പോരാടി ആർജ്ജവമ‍ുള്ള മലയാളി
പ്രളയം പോയി തെളിഞ്ഞ‍ു മാനം


ജീവിതം വീണ്ട‍ും
മ‍ുന്നോട്ട‍ുപോയിട‍ും കാലം
വന്ന‍ു കൊറോണ ഭീകരൻമാർ
സംഹാര ര‍ുദ്രഭാവത്തോടെ


അകലം പാലിച്ച‍ുനിന്ന‍ു മലയാളി
കൈകൾ കഴ‍ുകി നിന്ന‍ു മലയാളി
കണ്ണി പൊട്ടിച്ച‍ു നാം ഭീകരന്റെ
തളരില്ല വീഴില്ല മലയാളി ഒര‍ുനാള‍ും


ഒന്നായി നേരിടും എന്തിനേയും
പ്രളയം വന്നോട്ടെ
കോവിഡ് വന്നോട്ടെ
കേരള മക്കൾ മുന്നോട്ട്
നാമെന്ന‍ുമെന്ന‍ും മുന്നോട്ട്


ശ്രേയ ബെൻ
8 എ ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ, എളങ്ക‍ുന്നപ്പ‍‍ുഴ
വൈപ്പിൻ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത