ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. കടമക്കുടി/പരിസ്ഥിതി ദിനം (environment day) 2022



കടമക്കുടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതിദിനാഘോഷം പരിസ്ഥിതി ക്ലബ്ബിന്റേയും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റേയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 6 തിങ്കളാഴ്ച വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട വരാപ്പുഴ SHO ശ്രീ. സജീവ് കുമാർ പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ എൻവിയോൺമെൻറ് എൻജിനീയർ ശ്രീലക്ഷ്മി മാഡം അധ്യക്ഷ ആയിരുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം ഫല വൃക്ഷത്തൈ വിതരണം നടത്തി. തുടർന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു വേണ്ടി ബോധവൽക്കരണ ക്ലാസ് നടത്തി. പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ മറ്റു പരിപാടികൾ - പരിസ്ഥിതി ക്വിസ് മത്സരം , പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമാണം , പെയിൻറിംഗ് മത്സരം , ചിത്രരചന , കവിതാലാപനം , പരിസ്ഥിതിയുമായി ബന്ധപ്പെട്ട കവിത രചന - തുടങ്ങിയവ ദിനാചരണത്തെ അർത്ഥവത്താക്കി. മത്സര വിജയികൾക്ക് മലിനീകരണനിയന്ത്രണ ബോർഡിൻറെ നേതൃത്വത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.