സഹായം Reading Problems? Click here


ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/Details

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഭൗതികസൗകര്യങ്ങൾ

എട്ടു കെട്ടിടങ്ങളിലായി ഹൈസ്കൂൾ, യു.പി വിഭാഗങ്ങളും നാലു കെട്ടിടങ്ങളിലായിഹയർസെക്കണ്ടറി വിഭാഗവും പ്രവര്ത്തിക്കുന്നു. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും സ്കൂളിനുണ്ട്.സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ സമീപകാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടു.ജീർണ്ണാവസ്ഥയിലുായിരുന്ന പല കെട്ടിടങ്ങളും പൊളിച്ചുമാറ്റി ആധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരങ്ങൾ പണിതുയർത്തുവാൻ സാധിച്ചു (ഹയർസെക്കൻററി കെട്ടിടം, ശതാബ്ദിസ്മാരകമന്ദിരം) 2014 ൽ ബഹു.തൊഴിൽപുനരധിവാസ വകുപ്പ് മന്ത്രി ശ്രീ. ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്ത കെട്ടിടം ഏകദേശം 3 കോടിചെലവഴിച്ച് ജണഉ പണികഴിപ്പിച്ചതാണ്. നിലവിൽ ഹയർസെക്കൻററി വിഭാഗം അവിടെയാണ് പ്രവർത്തിക്കുന്നത്. 2016 ൽ ബഹു. വിദ്യാഭ്യാസമന്ത്രി പൊഫ.സി.രവീന്ദ്രനാഥ് തറക്കല്ലിടുകയും 18 മാസം കൊ് പണിപൂർത്തീകരിച്ച്അദ്ദേഹം തന്നെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത ശതാബ്ദി സ്മാരക മന്ദിരത്തിൽ ഹൈടെക്സംവിധാനങ്ങളോടുകൂടിയ ക്ലാസ്സ് മുറികളാണ് സംവിധാനം ചെയ്തിട്ടുളളത്. സ്മാർട്ട് ക്ലാസ്സ് റൂം, മൾട്ടി മീഡിയ റൂം,കംപ്യൂട്ടർ ലാബ്, ഗേൾസ് ഫ്ര്ലി റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയൊക്കെ സമീപ വർഷങ്ങളിൽ സ്കൂളിൽ യാഥാർത്ഥ്യമായ സംരംഭങ്ങളാണ്. ആകർഷകമായ നിലയിൽ പ്രവേശന കവാടം സ്ഥാപിക്കുവാനും ഓഫീസ് കെട്ടിടംനവീകരിക്കാനും സാധിച്ചു. സ്കൂൾ പൂർണ്ണമായും ചുറ്റുമതിലാൽ സുരക്ഷിതമാകുകയും കെട്ടിടങ്ങളുടെവിവിധഭാഗങ്ങളിൽ സി.സി.ടി.വി ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഗ്രൗിനോടും ചേർന്നുളള സ്കൂളിൻറെസ്ഥലത്ത് ഭൂമിത്രസേനയുടെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യപാർക്ക് സ്ഥാപിച്ചു. തുറസ്സായിക്കിടന്നസ്കൂൾഗ്രൗ് മണ്ണിട്ട് ഉയർത്തി ചുറ്റുമതിൽ സ്ഥാപിക്കുന്നതിനുളള പണി പുരോഗമിക്കുന്നു.

             പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ 21 ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.