ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അക്ഷരവൃക്ഷം/ഒരു സംവാദം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു സംവാദം

കൊറോണ- ഹലോ !എന്നെ മനസ്സിലായില്ലേ ഞാനാണ് കൊറോണ വായു-അയ്യോ! നീയാണോ കൊറോണ എനിക്ക് പേടിയാകുന്നു കൊറോണ- നീ ഒരു കാരണവശാലും എന്നെ പേടിക്കണ്ട, ഞാൻ നിൻ്റെ സുഹൃത്താണ് വായു- നീ എങ്ങനെ എൻ്റെ സുഹൃത്താകും നിന്നെ ഭയന്ന് എൻ്റെ മക്കൾ അകത്തളങ്ങളിൽ ഒളിച്ചിരിയ്ക്കുകയാണ് പിന്നെ നീ എങ്ങനെ എൻ്റെ സുഹുത്താകും കൊറോണ - ഓഹോ അപ്പോൾ നിനക്ക് നിന്നെക്കുറിച്ച് യാതൊരു ബോധവും ഉണ്ടായിരുന്നില്ല അല്ലേ? വായു- നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ല എന്നെ വെറുതെ വിടു കൊറോണ - നീ ഇത്രയ്ക്ക പാവമായി പോയല്ലോ നിന്നെ രക്ഷിക്കാനാണ് ഞാൻ അവതരിച്ചത് വായു- എന്നെ രക്ഷിക്കാനോ? കൊറോണ - അതെ, ഓരോ ദിവസവും നീ അനുഭവിയ്ക്കുന്ന വേദന ഞാൻ ഒളിഞ്ഞിരുന്ന് കാണുകയായിരുന്നു ഒടുവിൽ ക്ഷമകെട്ട് ഞാൻ പുറത്ത് വന്നു ആ വരവ് പലർക്കും ദോഷം ചെയ്യുമെന്ന് എനിക്ക് അറിയാം ഒന്ന് ചീകുന്നത് മറ്റൊന്നിന് വളമെന്ന് എന്നല്ലേ പറച്ചിൽ വായു- എപ്രകാരമാണ് നീ എന്നെ രക്ഷിക്കുന്നത്? കൊറോണ - ഞാൻ വന്നതിനു ശേഷം നിനക്ക് എന്തെങ്കിലും ആശ്വാസം തോന്നുന്നുണ്ടോ? വായു-അതെ, വളരെ ആശ്വാസം തോന്നുന്നു അതിലേറെ വിഷമവുമുണ്ട് എനിയ്ക്ക് ചുറ്റും സാധാരണക്കാർ മരിച്ചു വീഴുന്ന കാഴ്ച എന്നെ വളരെയേറെ വിഷമിപ്പിയ്ക്കുന്നു. കൊറോണ - അതാണ് ഞാൻ പറഞ്ഞത് ഒന്ന് ചീയുന്നത് മറ്റൊന്നിന് വളമാകുമെന്ന് ഞാൻ വന്നതിനു ശേഷം വാഹനങ്ങൾ നിരത്തുകളിൽ നിന്നും അപ്രത്യക്ഷമായി, ഫാക്ടറികൾ പ്രവർത്തനരഹിതമായി, വ്യവസായശാലകളിൽ നിന്നും പുകയും പൊടിയും അപ്രത്യക്ഷമായി അങ്ങനെ ഞാൻ അന്തരീക്ഷത്തിലെ co2, Co, ജല ബാഷ്പം തുടങ്ങിയ വാതകങ്ങളുടെ അളവ് കുറയ്ക്കാൻ കഴിഞ്ഞു ഇതിൻ്റെ ഫലമായിട്ടാണ് നിനക്ക് ഇപ്പോൾ ഇത്തിരിയെങ്കിലും ആശ്വാസ o അനുഭവപ്പെടുന്നത് പ്രകൃതിയെ സ്നേഹിക്കേണ്ടത് നമ്മുടെ കർത്തവ്യമാണെന്ന് പല ആവർത്തി ഉരുവിട്ടിട്ടും അത് ചെവിക്കൊള്ളാത്തവർക്കുള്ള ഒരു പാഠമായാണ് ഞാൻ അവതരിച്ചത് വായു-ഇപ്പോൾ എനിക്ക് ആശ്വാസമുണ്ടല്ലോ. നീ, എൻ്റെ യഥാർത്ഥ സുഹൃത്താണങ്കിൽ നീ വേഗം ഇവിടും വിട്ട് പോകണം എൻ്റെ മക്കൾ ഒരു പാഠം നിന്നിൽ നിന്നും പഠിച്ചു കഴിഞ്ഞു - " പ്രകൃതിയെയും മനുഷ്യനെയും പക്ഷിമൃഗാദികളെയും ഒരു പോലെ സ്നേഹിക്കണമെന്ന പാഠം ദയവു തോന്നി നീ ഇനിയെങ്കിലും തിരിച്ചു പോകണം, എൻ്റെ മക്കളുടെ ജീവൻ തിരികെ തന്ന് തിരികെ പോകണം നിന്നോട് കേണപേക്ഷിയ്ക്കുകയാണ്.

അജിതകുമാരി പി
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ