ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/എന്റെ ഗ്രാമം
പോരുവഴി
കൊല്ലം ജില്ലയിലെകുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്.ആയിരത്തിതൊള്ളായിരത്തിലാണ് ഈസ്കൂൾസ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം ആയിരത്തി എണ്ണൂറ്റി തൊണ്ണൂറിൽ ചക്കുവള്ളിയിൽ നിന്നും ഒരു കിലോമീറ്ററോളം അകലെ കൊച്ചുതെരുവ് ജംഗ്ഷന് സമീപം പൈഞ്ജാട്ടേത്ത് പരേതനായ ശ്രീമാൻ ഗോവിന്ദപ്പിള്ള അവർകളുടെ ചാവടിയിൽ ആശാൻ പള്ളിക്കുടമായി പ്രവർത്തനമാരംഭിച്ച ഈ സ്കൂൾആയിരത്തിതൊള്ളായിരത്തിൽ എൽ. പി .സ്കൂളായി ഉയർത്തപ്പെടുകയും നാട്ടുകാരുടെ സഹകരണത്തോടെഇപ്പോൾ സ്കൂൾസ്ഥിതിചെയ്യുന്ന ചക്കുവള്ളിയിലെ സർക്കാർ വക ഭൂമിയിൽ സ്ഥാപിക്കുകയുമായിരുന്നു എൽ.പി .സ്കൂൾ ആയി പ്രവർത്തനമാരംഭിച്ചഈസ്കൂൾ ആയിരത്തിതൊള്ളായിരത്തി മുപ്പത്തിഎട്ടിൽ യൂ.പി .സ്കൂളായും ആയിരത്തിതൊള്ളായിരത്തി എഴുപത്തി എട്ടിൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. രണ്ടായിരത്തിഅഞ്ചിൽ ഹയർസെക്കഡറി കോഴ്സ് അനുവദിച്ചു.ഇപ്പോൾകുന്നത്തൂ൪താലൂക്കിലെഏററവുംവലിയഗവ൰ഹയർസെക്കന്ററിസ്കൂളാണിത്.ഒന്നു മുതൽ പന്ത്രണ്ടുവരെ ക്ളാസ്സുകളിലായി ആയിരത്തിഅഞ്ഞൂറിലധികം കുട്ടികൾ ഇവിടെ പഠിയ്ക്കുന്നു.
ഭുമിശാസ്‌ത്രം
കുന്നത്തൂ൪ താലൂക്കിൽ പോരുവഴി,ശൂരനാട് തെക്ക് ശൂരനാട് വടക്ക് എന്നീഗ്രാമപഞ്ചായത്തുകളുടെ സംഗമസ്ഥലമായ ചക്കുവള്ളിയിലാണ് പോരുവഴി ഗവൺമെന്റ് ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോലീസ് സ്റ്റേഷൻ ചക്കുവള്ളി
- ദേവസ്വം ബോർഡ് സ്കൂൾ
- എസ് ബി ഐ ബാങ്ക്
- കെ സ് ഫ് ഇ ചക്കുവള്ളി
ശ്രദ്ധേയരായ വ്യക്തികൾ
- ശ്രീമാൻ ഗോവിന്ദപ്പിള്ള
- ശൂരനാട് കുഞ്ഞൻപിള്ള
- ശൂരനാട് രവി
- തെന്നല ബാലകൃഷ്ണ പിള്ള
- ഗംഗാധര കുറുപ്പ്
ആരാധാനാലയങ്ങൾ
- പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം.
- ആനയടിനരസിംഹസ്വാമി ക്ഷേത്രം.
വിദ്യാഭ്യാസസ്‌ഥാപനങ്ങൾ
- ഗവ എച് എസ് എസ് തെന്നല
- ഗവ എച് എസ് എസ് ശൂരനാട്
- ദേവസ്വം ബോർഡ് സ്കൂൾ