ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/മനസ്സും ക്ലാസ്സും നന്നാവട്ടെ

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സും ക്ലാസ്സും നന്നാവട്ടെ

സീതയും സ്വാതിയും അയൽവാസികളാണ്. നാലാം ക്ലാസ്സിലാണ് ഇരുവരും. സ്കൂളിന് മുന്നിലെത്തിയതും കൂട്ടമണി മുഴങ്ങി. സീതയാണ് ക്ലാസ്സ് ലീഡർ.ബെൽ മുഴങ്ങിയത് കേട്ടപ്പോൾ എല്ലാ കൂട്ടുകാരെയും അവൾ ഗ്രൗണ്ടിലേക്ക് വരിയായി പറഞ്ഞു വിട്ടു.പക്ഷേ സ്വാതി മാത്രം പ്രാർത്ഥനക്കു പോകാൻ കൂട്ടാക്കിയില്ല. സീത പറഞ്ഞിട്ടും അവൾ പോയില്ല. "ഇവൾ മറ്റെന്തോ ചിന്തയിലാണല്ലോ. ഇനി നിന്നാൽ ശരിയാകില്ല." സീത ഗ്രൗണ്ടിലേക്കോടി. പ്രാർത്ഥന കഴിഞ്ഞ് വന്ന സീത സ്വാതിയുടെ അടുത്തെത്തി പ്രാർഥനക്ക് വരാത്ത കാരണം തിരക്കി.ആ സമയം തന്നെ സാറും ക്ലാസ്സിലേക്ക് വന്നു. "ഇന്ന് ആരെല്ലാം അസംബ്ലിക്കെത്തിയില്ല ?" സ്വാതി ഒഴികെ ബാക്കി എല്ലാവരും എത്തിയിരുന്നു സർ" സീത എഴുന്നേറ്റ് പറഞ്ഞു. കാരണം ചോദിച്ചപ്പോൾ മിണ്ടാതെ നിന്ന സ്വാതിയെ നോക്കി സാർ ദേഷിച്ചു. അവസാനം സ്വാതി കാര്യം പറഞ്ഞു. "ക്ലാസ്സിലേക്ക് വന്നപ്പോൾ ചപ്പു ചവറുകൾ കണ്ട എനിക്ക് അത് സഹിക്കാനായില്ല. ആകെ വൃത്തിഹീനമായത് കൊണ്ട് ഞാൻ ക്ലാസ്സ്‌ വൃത്തിയാക്കാൻ വേണ്ടി പ്രാർത്ഥന സമയം ഉപയോഗിച്ചു. ഈ വൃത്തിഹീനമായ സ്ഥലത്ത് ഇരുന്ന് നാം എങ്ങനെയാണ് പഠിക്കുക? ഇതിലൂടെ നമുക്ക് പലതരം അസുഖങ്ങൾ ഉണ്ടാകും . ശുചിത്വം നമ്മുടെ ആരോഗ്യത്തിന്റെയും പരിസ്ഥിതിയുടെയും സുപ്രധാന ഘടകമാണെന്ന് പരിസര പഠന ക്ലാസിൽ നാം പഠിച്ചതാണല്ലോ." ഇത് കേട്ടപ്പോൾ സാർ അവളെ അഭിനന്ദിച്ചു. സീതയുടെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു " എന്നാൽ അസംബ്ലിയിൽ എത്താതിരിക്കുന്നത് നല്ല ശീലമല്ല ". എല്ലാരോടുമായി മാഷ് പറഞ്ഞു"ക്ലാസ് വൃത്തിയായി സൂക്ഷിക്കുക എന്നത് ഒരാളുടെ മാത്രം കടമയുമല്ല. ഇനി മുതൽ നമുക്കൊരുമിച്ച് പ്രവർത്തിക്കണം, സ്കൂളും പരിസരവും ശുചിത്വമുള്ളതായിരിക്കട്ടെ ".


 

സൽമ.ss
4A ഗവ. എം. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത