ഗവ..എച്ച്.എസ്.പൊയ്ക/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ENGLISH CLUB

HALLO ENGLISH


കഥ,പാട്ട്, കാർട്ടൂണ് തുടങ്ങിയ പ്രവർത്തന ങ്ങളിലൂടെ വളരെ രസകരമായി ഇംഗ്ലീഷ് പരിജ്ഞാനം നേടുന്നതിന് പ്രൈമറി തലത്തിൽ നടപ്പാക്കിയ ഹാലോ ഇംഗ്ലീഷ് പ്രോഗ്രാം നല്ല രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞു. വ്യക്തിഗതമായും ഗ്രൂപ്പായും നടത്തിയ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കാളികളാവുകയും കൂടാതെ ഇംഗ്ലീഷ് സംസാരിക്കാനുള്ള കുട്ടികളുടെ മടി മാറ്റിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.എടുത്തു പറയേണ്ട മറ്റൊരു സവിശേഷത കുട്ടികളുടെ സർഗ്ഗാത്മക ശേഷി വർദ്ധിപ്പിക്കാൻ കഴിഞ്ഞു എന്നതാണ്.മറ്റൊന്ന് കുട്ടികൾ അവരുടേതായ ഇംഗ്ലീഷിൽ നടത്തിയ വിവരണമാണ്,അവർ ഉണ്ടാക്കിയ ഉല്പന്നങ്ങളെ കുറിച്ചും ഓരോ പ്രവർത്തനങ്ങളെ കുറിച്ചും നന്നായി സംസാരിക്കാൻ കഴിഞ്ഞു.രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നും നല്ലൊരു പ്രതികരണമാണ് ലഭിച്ചത്

HINDI CLUB

സുരീലിഹിന്ദി

      പ്രവർത്തന റിപ്പോർട്ട്

    2020 - 21, 2021 - 22 വർഷങ്ങളിൽ ഹിന്ദിയുടെ പ്രവർത്തനങ്ങൾ കൂടുതലും നടന്നത്  കൊറോണ വ്യാപനം കാരണം ഓൺലൈൻ ആയിരുന്നു.   അഞ്ചു മുതൽ പത്തു വരെയുള്ള കുട്ടികൾക്ക്    ऐेनक   ,  मुर्गी मां   , बंदर हँसके से  , राकट   ,  चींटी चलती है   ,  हाथी और चींटी  ,  टिल्लू जी   ,धीरे-धीरे नदियां बहती है    പുതിയ കവിതകൾ കുട്ടികൾക്ക് .  ഈ കവിതകൾ വായിച്ചു മനസ്സിലാക്കുന്നതിനും, അതിൻറെ അർത്ഥം മനസ്സിലാക്കുന്നതിനുള്ള അവസരങ്ങൾ നൽകി  . അതോടൊപ്പം ഈണത്തിൽ ചൊല്ലുന്നതിനുള്ള അവസരങ്ങൾ നൽകി . അതിൻറെ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുകയും അതിൻറെ ഫോട്ടോയും വീഡിയോയും കുട്ടികൾ വാട്സാപ്പ് വഴി അയ്ക്കുകയും ചെയ്തു .