ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊവിഡിൻ ഭീഷണി

Schoolwiki സംരംഭത്തിൽ നിന്ന്
  കൊവിഡിൻ ഭീഷണി   

നാമിന്നറിയുന്നു നാടിൻ കരച്ചിൽ
ഓരോ ദുരന്തവും പിന്നിടുമ്പോൾ
വ്യക്തി ശുചിത്വം പാലിച്ചിടേണം
നമ്മുടെ നാടിന്റെ രക്ഷകരായ്
ലോകമൊട്ടാകെ കൊവിഡിൻ ഭീഷണി
ഒത്തൊരുമിച്ചു നാം നേരിടേണം
മാസ്കിടേണം പിന്നെ കൈകഴുകീടണം
സർക്കാരിൻ വാക്കുകൾ കേട്ടിടേണം
ഇനിയെങ്കിലും നാം അറിഞ്ഞിടേണം
ഇനി വരും തലമുറ ശുചിത്വമാകാൻ
നാടിനെ മൊത്തത്തിൽ ഭീതിയിലാഴ്ത്തിയ
കൊറോണയെ നമ്മൾ തുരത്തിടേണം,
കരുതലുണ്ടാകണം ജാഗ്രത പുലർത്തണം
നമ്മുടെ നാടിന്റെ രക്ഷകരായ്
കലികാലമാണിത് കൊറോണക്കാലം
കളികളില്ല സൗഹൃദങ്ങളില്ല
ഇരുട്ടായി വന്ന കൊറോണയെ നമ്മൾ
വെളിച്ചമായ് വന്നു തുരത്തിടേണം.
ആഘോഷമില്ല ആനന്ദമില്ല
ചിരിയില്ല കളിയില്ല കരുതൽ മാത്രം
ഓരോ മനുഷ്യന്റെ ജീവനെടുത്തവ
ലോകമൊട്ടാകെ ശൂന്യമാക്കി
ഇക്കുറിയെങ്കിലും നാമീ വിപത്തിനെ
കൊന്നൊടുക്കി അതിജീവിക്കണം
ലോക്ഡൗൺ നിയമങ്ങൾ പാലിച്ചുവെന്നാൽ
നാളെ നാം വെറുതേ കരഞ്ഞിടേണ്ട.
ഓഖി വന്നു പിന്നെ പ്രളയം വന്നു
നിപ്പ വന്നു ഇന്ന് കൊവിഡായി
ഊണുമുറക്കവുമില്ലാതെയിന്നിതാ
നാടിന്റെ മക്കൾ തൻ നന്മ ദീപം
പുഞ്ചിരിക്കും നല്ല പാൽമുത്തുകൾ
ചിതറാതെ നോക്കുവാൻ ഓർത്തിടേണം
പഴയ കാലം നമുക്കായ് വന്നിടുന്നിതാ
വിശാലമാം വഴിയിതാ പ്രിയ സഹചരേ...
 

നന്ദന
10 D ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത