ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ഐൻസ്റ്റീൻ

Schoolwiki സംരംഭത്തിൽ നിന്ന്
  ഐൻസ്റ്റീൻ   
ആധുനിക ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്ന ആൽബർട്ട് ഐൻസ്റ്റീൻ 1879, മാർച്ച് 14 ന് ജർമനിയിൽ ജനിച്ചു. പിതാവ് ഹെർമൻ കച്ചവടക്കാരനും, അമ്മ പൗളിൻ പാട്ടുകാരിയുമായിരുന്നു. മ്യൂണിക്കിലെ കാത്തലിക്ക് എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ഐൻസ്റ്റീൻ ഗണിത ശാസ്ത്രത്തിൽ അതിനിപുണനായിരുന്നു. പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ കുടുംബം ഇറ്റലിയിലേക്ക് താമസം മാറ്റി. 1990 ൽ, സൂറിച്ച് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കി. 1903 ൽ ശാസ്ത്രവിദ്യാർഥിയായിരുന്ന മിലേവ മാരേക്കിനെ വിവാഹം കഴിച്ചു. രണ്ട് ആൺമക്കൾ. പൊട്ടാസ്യം, sങ്ങ്സ്റ്റൺ തുടങ്ങിയ ലോഹങ്ങളിൽ വെളിച്ചം പതിക്കുമ്പോൾ അവയിൽ നിന്ന് ഇലക്ട്രോണുകൾ നിർഗമിക്കുന്നു എന്ന്  ഐൻസ്റ്റീൻ കണ്ടുപിടിച്ചു. ഈ പ്രതിഭാസത്തിന്  ഫോട്ടോ ഇലക്ട്രിക് പ്രഭാവം എന്ന് പറയുന്നു. ഐൻസ്റ്റീന്റെ രണ്ടാമത്തെ പേപ്പർ ബ്രൗണിയൻ, ചലനത്തെ സംബന്ധിച്ചും, മൂന്നാമത്തേത് ആപേക്ഷിക സിദ്ധാന്തത്തെക്കുറിച്ചുമായിരുന്നു. നാലാമത്തെ  പേപ്പറിൽ പദാർഥവും ഊർജവും തമ്മിലുള്ള തുലനമാണ് സമർഥിക്കുന്നത്. ആറ്റം ബോംബിന്റെ കണ്ടുപിടിത്തം ഈ. സമവാക്യത്തിന്റെ ഫലമായിരുന്നു.   E=mc2     1955 ഏപ്രിൽ 19 ന് അദ്ദേഹം അന്തരിച്ചു.
ജോയൽ ജേക്കബ് വർഗീസ്
8 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം