ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ഇന്നു സൂക്ഷിച്ചാൽ നാളെ ദു:ഖിക്കേണ്ട
ഇന്നു സൂക്ഷിച്ചാൽ നാളെ ദു:ഖിക്കേണ്ട
പുള്ളിമുയലും ചിന്നനുറുമ്പും പാണ്ടൻ തവളയും കൂട്ടുകാരായിരുന്നു. കൂട്ടുകാരാണെങ്കിലും പുള്ളിയും പാണ്ടനും തങ്ങൾ വലിയവരാണെന്ന ഒരഹങ്കാരം എപ്പോഴും ഉണ്ടായിരുന്നു. തരം കിട്ടുമ്പോഴൊക്കെ ചിന്നനെ കളിയാക്കും. ചിന്നൻ സങ്കടമൊക്കെ ഉള്ളിലൊതുക്കും. അങ്ങനെയിരിക്കെ മഴക്കാലം വന്നു. തുള്ളിക്കൊരുകുടമെന്ന പോലുള്ള മഴ. ആർക്കും പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. മഴ അല്പമൊന്ന് ശമിച്ചപ്പോൾ പുള്ളിയും ചിന്നനും പാണ്ടനും ഒത്തുകൂടി. പുള്ളിയുടേയും പാണ്ടന്റേയും മുഖത്ത് ഒരു സന്തോഷവുമില്ല. എന്നാൽ ചിന്നൻ ഒരു മൂളിപ്പാട്ടൊക്കെ പാടിയാണ് നടക്കുന്നത്. അതു കണ്ടപ്പോൾ പുള്ളിക്കും പാണ്ടനും ദേഷ്യം വന്നു.അവർ പറഞ്ഞു "നിർത്തെടാ നിന്റെ പാട്ട്, ഞങ്ങൾ ആഹാരം കഴിച്ചിട്ട് ദിവസം മൂന്നായി. അപ്പോഴാണ് നിന്റെയൊരു...... " ഇതുകേട്ട ചിന്നൻ പറഞ്ഞു " ചങ്ങാതീ, ഞാൻ രാവും പകലും വിശ്രമമില്ലാതെ അധ്വാനിച്ച് എനിക്കും എന്റെ വീട്ടുകാർക്കും വേണ്ടുന്ന ആഹാരം സമ്പാദിച്ച് വച്ചിട്ടുണ്ട്. മഴക്കാലം മുന്നിൽ കണ്ടുകൊണ്ട് ആഹാരവും കരുതിവച്ചിട്ടുണ്ട്. പിന്നെ എനിക്ക് പാട്ട് പാടിയാലെന്താ സുഹൃത്തേ, ഇന്ന് സൂക്ഷിച്ചാൽ നാളെ ദു:ഖിക്കേണ്ടാ എന്ന ചൊല്ല് കേട്ടിട്ടില്ലേ ?" പാണ്ടനും പുളളിയും ലജ്ജിച്ച് തല താഴ്ത്തി. ചിന്നൽ തലയുയർത്തിപ്പിടിച്ച് വീട്ടിലേക്ക് നടന്നു.
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ