ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നടുവണ്ണൂർ/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

നിലാവെളിച്ചം എവിടെയും പരന്നു. പൗർണ്ണമിയുടെ പരിപൂർണ്ണ സൗന്ദര്യവും ഏവരിലും ആവാഹിച്ചിരിക്കുന്നു. നീർമാതളം പൂത്ത ഗന്ധം എവിടെയും പരക്കവേ പക്ഷിമൃഗാതികൾ അവരവരുടെ കൂടുകളിൽ മറ്റും ചേക്കേറികഴിഞ്ഞിരുന്നു . ആ മനോഹരമായ നീലനിലാവിൽ ആ രാത്രിയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ചു കൊണ്ട് ആ മനോഹരമായ മെത്തയിൽ കിടന്നുറങ്ങുകയാണവൾ. സൂര്യൻറെ വെളിച്ചം എവിടെയും പരന്നു.സൂര്യ പ്രകാശത്താൽ വജ്ര ശോഭയാൽ ഓരോ പുഷ്പവും തിളങ്ങുകയാണ്. ഒരു കൈ കഴുകി കൊണ്ട് അവളെ വിളിച്ചു : "അമ്മൂട്ടി, എന്തായിത് , നേര എത്രായന്ന വിചാരിച്ചിട്ടാ ഈ കെടക്കണേ, ഒന്നെണിക്ക് , അല്ലെൽ ഞാൻ അച്ഛനെ വിളിക്കൂട്ടൊ, അമ്മ്വോ. പൊടുന്നനെ അമ്മുവിൻറെ മറുപടി "അമ്മേ ,ഞാൻ കൊറച്ചുനേരം കൂടി കെടന്നോട്ടെ , അച്ഛനെ ഒന്നും വിളിക്കണ്ട അമ്മേ, എന്തായിത് കൊറച്ച് നേരല്ലെ ഞാൻ ചോയിച്ചുള്ളൂ , അമ്മേ, പ്ലീസ് കൊറച്ച് നേരല്ലെ . "ഈ പെണ്ണിന്റെയൊരു കാര്യം,ദേ, വാസു വെട്ടാ ഈ അമ്മൂട്ടി ഇണ്ടല്ലോ " സുഭദ്ര പറഞ്ഞു. "അയ്യോ വേണ്ടേ ഞാൻ എണീക്കാ വേ, ശോ!" അമ്മൂട്ടി ചെറു നീരസത്തോടെ പറഞ്ഞു. പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് അവൾ പുറത്തേക്ക് എത്തിനോക്കി. പച്ചവിരിച്ച പുല്ലുകൾ മഞ്ഞുതുള്ളികളാൽ ശോഭിതമായി. അതവളെ ഏറെ ആകർഷിച്ചു. ഭക്ഷണം കഴിഞ്ഞ് അവൾ നേരെ സ്വീകരണ മുറിയിലേക്ക് കടന്നു. അവിടെ ടിവിയിൽ വാർത്ത കാണുകയാണ് അമ്മുവിൻറെ അച്ഛൻ. അമ്മു ചെറു നീരസത്തോടെ ചോദിച്ചു: "എന്റെ അച്ഛാ എപ്പോഴും ഇങ്ങനെ വാർത്തെം കണ്ടോണ്ടിരുന്നമതിയോ, നമുക്ക് വല്ല സിനിമയോ കോമഡിയോ കാണാം. " പൊടുന്നനെ അച്ഛൻറെ മറുപടി : " ഈ കൊറോണ കാലത്ത് നമ്മുടെ രാജ്യത്തിലും നാട്ടിലും എന്തെല്ലാമാണ് നടക്കുന്നത് എന്നറിയെണ്ടത് നമ്മുടെ കർത്തവ്യമാണ് " . അമ്മു നിരാശയോടെ അമ്മയുടെ അടുത്തു ചെന്നു: " എന്തായിത് , ഈ കൊറോണ വന്നതുകാരണം എവിടെയും പോകാനും ആകുന്നില്ല , ടിവി ഒന്നും മര്യാദയ്ക്ക് കാണാൻ സാധിക്കുന്നില്ല. " അമ്മു ചെറു ദേഷ്യത്തോടെ പറഞ്ഞു. " ന്റെ അമ്മൂട്ടിയേ, നിനക്കിവിടെ എന്തെല്ലാം പണി കിടക്കുന്നു. നിനക്ക് അതൊക്കെ ഒന്നു ചെയ്തു കൂടെ . വീടിൻറെ പുറത്തെ മരങ്ങളെയും ചെടികളെയും ഒക്കെ പരിപാലിച്ചു കൂടെ , വെറുതെ ഇങ്ങനെ ഇരിയ്ക്കാ പെണ്ണ് ". അമ്മ പറഞ്ഞു.ഇതെല്ലാം കേട്ട് കോപത്തോടെ അവൾ പറഞ്ഞു :- എനിക്കൊന്നും വേണ്ടേ, ഞാനിവിടെ അടങ്ങിയൊതുങ്ങി ഇരിക്കാമേ ". "പെണ്ണിൻറെ ഒരു കാര്യം "സുഭദ്ര പറഞ്ഞു. അമ്മൂട്ടിയുണ്ടോ അമ്മ പറഞ്ഞപോലെ ചെടികളെ പരിപാലിക്കുന്നു , അച്ഛൻ പറഞ്ഞ പോലെ വാർത്തകൾ കാണുന്നു. അവൾ തൻറെ ബോറടി മാറ്റാൻ ഫോണിനെ ആശ്രയിച്ചു. ഫോണിലെ ഗെയിമുകളിലും വീഡിയോകളിലും ആകൃഷ്ടയായി അവൾ അതിൽ മുഴുകി . പക്ഷേ, എത്രായാന്ന് വെച്ചിട്ടാ ഈ ഫോണിനെ ഇങ്ങനെ നോക്കുക, ഫോണിൽ ലയിച്ചതു കാരണം ഉറങ്ങുക രാത്രി 11, 12 മണിയ്ക്കാണ് , എഴുന്നേൽക്കുകയോ ഉച്ചയ്ക്കും. ഇത് സുഭദ്രയെയും വാസുവിനെയും ദുഃഖഭരിതമാക്കി . അങ്ങനെ കുറച്ചു കുറച്ചായി അവൾ ഫോണിനെ വെറുത്തു തുടങ്ങി , കണ്ണ് തക്കാളി പോലെ ചുവന്നിരുണ്ടിരിക്കുന്നു , മുഖമെല്ലാം വിളർച്ച ബാധിച്ചതുപോലെ . ദിവസവും ഫോണിൻറെ മുൻപിൽ അല്ലേ , പിന്നെങ്ങനെ കണ്ണുകൾ ഇങ്ങനെ ആവാതിരിക്കും. ഫോണും വേണ്ടാതായതോടെ അവൾ വീട്ടിൽ ശാന്ത മൂകയായി ഇരുന്നു. രാത്രി ഒരു 9 മണിയായി കാണാം നല്ല ശക്തമായ മഴ, മുത്തുമണികൾ മാലയിൽ നിന്നും അടർന്നു വീഴും പോൽ പൊഴിക്കുന്ന സുന്ദരസുരഭിലമാം മഴ . പിറ്റേന്ന് അമ്മൂട്ടി കണ്ട കാഴ്ച അവിസ്മരണീയമായ ഒരു കാഴ്ചയായിരുന്നു. മാനത്തു നിന്നും മഞ്ഞുകട്ടകൾ വീഴുമ്പോൽ ആലിപ്പഴങ്ങൾ . അവൾ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ കാഴ്ച . ആ കാഴ്ചയിലൂടെ അവളുടെ മനം ആനന്ദഭരിതമായി. ആലിപ്പഴങ്ങൾ ശക്തമായി വീണുകൊണ്ടിരുന്നു. അതിലൊന്ന് അവൾ കഴിച്ചു , ആ എന്തൊരു തണുപ്പ് . അവളാ ആലിപ്പഴങ്ങളിൽ ആനന്ദത്താൽ ഒരു മാളിക പണിതു. അവൾ രാത്രി മുഴുവൻ ആലോചിച്ചത് ആലിപ്പഴങ്ങളെപ്പറ്റിയാണ്. ആ ആലോചന ക്കിടയിൽ അവൾ അറിയാതവൾ മയങ്ങി . രാവിലെ തൊടിയിലൂടെ ഒന്ന് നടക്കാമെന്ന് അവൾ കരുതി. സൂര്യൻറെ പ്രകാശത്താൽ വജ്ര സമാനമായി തിളങ്ങുന്ന പൂവുകൾ, സൂര്യൻറെ താപം ഏറ്റു ഉരുക്കിയ മഞ്ഞുതുള്ളികൾ പുല്ലുകളെ കുളിരണിയിച്ചു. കുറച്ചു ദൂരം നടന്നപ്പോൾ അവൾ കണ്ട കാഴ്ച അതി മനോഹരമായ ഒന്നായിരുന്നു. ഒരു മയിൽ തൻറെ തൊടിയിൽ അതാ നിൽക്കുന്നു. അതിൻറെ അടുത്ത് പതുക്കെ ചെന്നതിനെ തഴുകി, അത് ആ പീലിവിരിച്ചൊന്നാണമെന്നവൾ കരുതി . അത് സാക്ഷാത്കാരമായി. അത് പീലിവിടർത്തി ആടി. അവളത് മതിവരുവോളം ആസ്വദിച്ചു. പ്രപഞ്ചത്തിലെ മുഴുവൻ ഭംഗിയും ഒരുമിച്ച് അനുഭവിച്ചതായി അവൾക്കു തോന്നി. താൻ കണ്ട അവിസ്മരണീയമായ കാഴ്ച തൻറെ മാതാപിതാക്കളോടും മുത്തശ്ശിയോടും പങ്കുവെക്കണം എന്നവൾക്കു തോന്നി. അപ്പോൾ അച്ഛൻ പറഞ്ഞു: അതാണ് , മുറ്റത്തെയ്ക്കൊന്നിറങ്ങി നോക്കണമെന്ന് പറയുന്നത് , എന്നാൽ ഇതുപോലുള്ള പല കാഴ്ചയും കാണാം. " അവൾ തൻറെ വീട്ടു മുറ്റത്തെ മാവിൻ മേൽ ഒരു പാത്രത്തിൽ വെള്ളവും അരിമണികളും നിറച്ച് കാത്തിരുന്നു. അവൾ ഇതുവരെ കാണാത്ത തരം പല പക്ഷികളും അവിടെ വന്നു. ഒരു നിറ വിസ്മയം തന്നെ ആ മരത്തിൽ അണിചേർന്നു. പറമ്പിലിറങ്ങി നോക്കുമ്പോഴതാ തൻറെ മൂവാണ്ടൻ മാവിൽ നല്ല പഴുത്ത മാമ്പഴങ്ങൾ . അത് കല്ലെറിഞ്ഞു വീഴ്ത്തി . ആ സ്വാദ് മതിവരുവോളം അവൾ നുകർന്നു . മരത്തിലൂടെ ചാടിക്കളിക്കുന്ന അണ്ണാരക്കണ്ണനൊപ്പവും, പറന്നു കളിക്കുന്ന തുമ്പിയുടെ ഒപ്പവും കളിച്ചു. പുറത്തെ കോലായിൽ മുത്തശ്ശി എന്തോ വെച്ച് കുത്തുന്ന തായി കണ്ടു. അതെന്താണെന്ന് ആകാംക്ഷയോടെ നോക്കി. എന്താണിത് എന്ന് ചോദിച്ചപ്പോൾ ഉരലും ഉലക്കയും എന്ന് മറുപടി. തനിക്കും അതൊന്ന് കുത്തി നോക്കണമെന്ന് തോന്നി , മുത്തശ്ശിയുടെ സഹായത്തോടെ ഒന്ന് കുത്തി നോക്കി. അവൾ ആനന്ദഭരിതയായി. ഉച്ചയ്ക്കണെങ്കിൽ നല്ല കുത്തരിചോറും , കടുമാങ്ങ അച്ചാറും, ചുട്ട പപ്പടവും , അത് മതിവരുവോളം അവൾ നുകർന്നു . രാത്രി മുത്തശ്ശിയുടെ പഴയ കഥകൾ കേൾക്കും . എന്തൊരു രസമാണതു കേൾക്കാൻ ; ഒരിക്കൽ , "ഞാൻ കഥ പറഞ്ഞുതരാം" എന്നുപറഞ്ഞ് മുത്തശ്ശി വിളിച്ചപ്പോൾ ഞാൻ മുത്തശ്ശിയെ അവഗണിച്ചു. അവൾ കുറ്റബോധത്തോടെ ഓർത്തു :- ഈ കോവിഡ് കാലം തന്നെ വേണ്ടി വന്നല്ലോ , തനിക്ക് തൻറെ മുത്തശ്ശിയെയും ഈ സുന്ദരസുരഭിലമാം പ്രകൃതിയെയും മനസ്സിലാക്കാൻ .........


നമ്മൾ അതിജീവിക്കും, LET'S BREAK THE CHAIN".

നിരഞ്ജന എസ്
8 L ജി. എച്ച്.എസ് എസ് നടുവണ്ണൂർ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ