ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ഭാഗ്യനിർഭാഗ്യങ്ങൾ

ഭാഗ്യനിർഭാഗ്യങ്ങൾ

ലില്ലി അഞ്ചാം ക്ലാസ്സിലാണ് പഠിക്കുന്നത്.ക്ലാസ്സിൽ നല്ലവണ്ണം പഠിക്കും എന്തിനും ഫസ്റ്റ്.പക്ഷെ അവൾക്കൊരു കുഴപ്പമുണ്ടായിരുന്നു.മറ്റു കുട്ടികളുടെ അടുക്കൽ എന്ത് കണ്ടാലും അതവൾക്ക് വേണം.വീട്ടിൽ എത്തിയാൽ ഉടൻ വാശിപിടിക്കാൻ തുടങ്ങും.വാങ്ങിച്ചു തരിലെന്ന് പറഞ്ഞാൽ പതിവ് ഡയലോഗ്,"അവർകൊക്കെ എന്ത് ഭാഗ്യം എന്ത് പറഞ്ഞാലും അച്ഛനും അമ്മയും ചേർന്ന് വാങ്ങിച്ചു കൊടുക്കും".പിന്നെ അത് വാങ്ങിച്ചു കൊടുക്കുന്നത് വരെ അച്ഛനോടും അമ്മയോടും പിണങ്ങിയിരിക്കും.
അവൾക്ക് ഏറ്റവും ഇഷ്ടം തന്റെ മുത്തശ്ശനോടായിരുന്നു.പിണങ്ങി നിൽക്കുന്ന രാത്രികളിലൊക്കെ അവൾ മുത്തശ്ശനോടൊപ്പമാണ് ഉറങ്ങാറുള്ളത്.പതിവു പോലെ അന്നും.
മുത്തശ്ശൻ അവളുടെ ഭാഗ്യത്തെക്കുറിച്ചുള്ള നിഗമനം മാറ്റികൊടുക്കാൻ തീരുമാനിച്ചു.കഥ പറഞ്ഞുകൊടുക്കാമെന്ന് ലില്ലിയോട് പറഞ്ഞു.കഥ എന്ന് കേട്ടപ്പോൾ ലില്ലികുട്ടിക്ക് വളരെ സന്തോഷമായി.കഥ പറയും മുൻപ് മുത്തശ്ശൻ ലില്ലിയോട് ഒരു കാര്യം പറ‍ഞ്ഞു;"കഥ കേൾക്കുന്നത് രസിക്കാൻ മാത്രമല്ല അതിലെ ഗുണപാഠം ജീവിതത്തിൽ പകർത്താൻ കൂടിയാണ്.അതിന് നിനക്ക് കഴിയുമെങ്കിൽ ‍ഞാൻ കഥ പറഞ്ഞു തരാം,ലില്ലി സമ്മതിച്ചു. മുത്തശ്ശൻ കഥപറയാൻ ആരംഭിച്ചു.
പൗലോസ് ഒരു മീൻ കച്ചവടക്കാരനായിരുന്നു.അയാൾക്ക് മരിയ എന്ന് പേരുള്ള നല്ല മനസ്സുള്ള ഭര്യയും നാല് മക്കളുമുണ്ടായിരുന്നു.അയാൾ ഈയിടെയാണ് പുതിയ വീട്ടിൽ കൂടിയത്.അവരുടെ വീടിന്റെ തൊട്ടടുത്തായി ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളു.മറ്റ് വീടുകളൊക്കെ കുറച്ച് അകലെയാണ്.അടുത്തുള്ള ആ വീടാണെങ്കിൽ ബംഗ്ലാവ് എന്ന പറയാം.വലിയ വീടും അതുപോലെ തന്നെ കൂറ്റൻ മതിലും.ആ വീട്ടിൽ നിന്നും ഇടയ്ക്കിടെ ഒരു ഭര്യയും ഭർത്താവും പുറത്ത് പോയി വരുന്നത് കാണാമായിരുന്നു.പൗലോസ് മീൻ കച്ചവടവും കഴിഞ്ഞ് വന്നാൽ ഉറങ്ങാനൊന്ന് കിടക്കും.അപ്പോഴേക്കും കുട്ടികളുടെ ബഹളമായിരിക്കും,കുട്ടികളെ വഴക്ക് പറഞ്ഞിട്ട് കാര്യമില്ലാത്തതു കൊണ്ട് പൗലോസ് മരിയയുടെ അടുത്ത് പോകും,എന്നിട്ട് മരിയയെ വഴക്ക് പറയും.മരിയ പറഞ്ഞാലും കുട്ടികൾ അനുസരിക്കുകയൊന്നുമില്ല.പിന്നെ പൗലോസ് പുറത്ത് പോയി അപ്പുറത്തെ വീടൊന്നു നോക്കും.എത്ര വലിയ വീടാണ് എന്നിട്ടും എത്ര നിശബ്ദമാണ്,വലിയ വീട് ,കാറ്..എന്ത് ഭാഗ്യാ...!
ഈ ചിന്തയാണ് പൗലോസിനെ അധിക സമയവും അലട്ടിയത്.അതുകൊണ്ട് തന്നെ അധിക സമയവും അയാൾ അസ്വസ്ഥനായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം പൗലോസ് മത്സ്യകച്ചവടം കഴിഞ്ഞ് വന്നപ്പോൾ ആ വീടിന് മുന്നിൽ കുറേ ആളുകൾ.എന്താണ് കാര്യമെന്ന് തിരക്കാനായി അയാൾ അവിടെ നിന്ന ഒരാളോട് ചോദീച്ചു
അയാൾ പറഞ്ഞത് കേട്ട് പൗലോസ് ഞെട്ടി !
എന്തൊക്കെ ഭഗ്യങ്ങളുണ്ടായിട്ടെന്താ ഇതായില്ലെ വിധി,കുട്ടികളില്ലാത്ത വിഷമമാവും,എത്ര ദിവസാന്ന് വിചാരിച്ചിട്ടാ ഹോസ്പിറ്റലിൽ കയറി ഇറങ്ങുക.ആ സ്ത്രീക്കാണെങ്കിൽ കാലിന് തീരെ സുഖമില്ല... അന്ത്യകർമ്മങ്ങൾ ചെയ്യാൻ പോലും ആരുമില്ല.....
വീട്ടിലെത്തിയ ഉടനെ മരിയ കാര്യം തിരക്കി,അവർ രണ്ട് പേരും ആത്മഹത്യ ചെയ്തതാണത്രെ...!.
പൗലോസ് ചിന്തിച്ചു ,സത്യം പറഞ്ഞാൽ ഞാൻ അവരുടെ ഭാഗ്യങ്ങളെ കൂറിച്ചാണ് ചിന്തിച്ചത് നിർഭാഗ്യങ്ങളെ കുറിച്ച് ചിന്തിച്ചില്ല.എന്റെ നി‍ർഭാഗ്യങ്ങളെ കുറിച്ചാണ് ചിന്തിച്ചത് ഭാഗ്യങ്ങളെ കൂറിച്ച് ചിന്തിച്ചില്ല ...!.
മുത്തശ്ശൻ കാര്യത്തിലേക്ക് വന്നു. ഇതേ കാര്യമാണ് മോളെ നീയും പഠിക്കേണ്ടത് .ലില്ലി മുത്തശ്ശന് വാക്ക് കൊടുത്തു "ഇനി ഞാൻ ഒന്നിനും വാശി പിടിക്കില്ല മുത്തശ്ശാ’’..


തൻഹ
8 B ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ