ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം  കലാ സാഹിത്യ വേദിയുടെ  2021-22 അധ്യയന വർഷത്തെ  ഉത്ഘാടനം  ജൂലൈ 11-ന് ഓൺലൈനായി  ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. കുട്ടികളുടെ കലാ സാഹിത്യ രംഗത്തെ  അഭിരുചി തെളിയിക്കാനുള്ള വേദിയായി അത്  മാറി. ഉത്ഘാടനം  നടത്തിയത്  പ്രശസ്ത  സാഹിത്യകാരിയും  മലയാളം  അധ്യാപികയും നിരൂപകയും സ്വദേശിയും  ഇപ്പോൾ തിരുവനന്തപുരത്തു താമസിക്കുകയും സ്കൂളിന്റെ പൂർവവിദ്യാർത്ഥിനിയുമായ ശ്രീമതി  ഒലീന ടീച്ചറായിരുന്നു. ആ യോഗത്തിന് അധ്യക്ഷസ്ഥാനം  അലങ്കരിച്ചിരുന്നത്  പി ടി എ പ്രസിഡന്റ് ശ്രീ. ജയകുമാർ  സാറായിരുന്നു.സ്കൂൾ  എച്ച് എം മിനി ടീച്ചർ, സീനിയർ അസിസ്റ്റന്റ് പ്രീത ടീച്ചർ എന്നിവർ ആശംസ  അർപ്പിച്ചു. വിദ്യാരംഗം  ക്ലബ്‌ കൺവീനർ ഷീജ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.