ഗവ.വി. എച്ച്. എസ്.ഫോർ ഗേൾസ് . വാളത്തുംഗൽ/ലിറ്റിൽകൈറ്റ്സ്/2024-27
2024 27 ബാച്ചിന്റെ ഒന്നാംഘട്ട ക്യാമ്പ് 25/05/ 2025 ലും രണ്ടാംഘട്ട ക്യാമ്പ് 28/ 10 /2025 ലും പ്രോഗ്രാമിങ് ആനിമേഷൻ എന്നീ രണ്ടു മേഖലകളിലായി രണ്ട് കൈറ്റ് mentor മാർ ക്ലാസ്സ് കൈകാര്യം ചെയ്തു. തട്ടാമലഗവണ്മെന്റ് vhss സ്കൂളിലെസ്മിത ടീച്ചറും ഇപ്പോഴത്തെ രണ്ടാംഘട്ട ക്ലാസ്സ് കൈകാര്യം ചെയ്യുന്നത് ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ മായ ടീച്ചറും ആണ്.
റോബോട്ടിക് ഫെസ്റ്റ്
പൊതു വിദ്യാഭ്യാസ വ കുപ്പിന്റെ ഐടി ക്ലബ്ബായ ലിറ്റിൽ കൈറ്റ്സ്, വിദ്യാലയങ്ങളിൽ വിതരണം ചെയ്ത റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് നിർമ്മിച്ച അത്ഭു തങ്ങളുമായി റോബോട്ടിക് ഫെസ്റ്റ് സംഘടിപ്പിച്ചു. ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റാണ് ഗവൺമെൻറ് ടൗൺ എൽപി സ്കൂളിൽ ഫെസ്റ്റ് ഒരുക്കിയത്.വിദ്യാർത്ഥികളിൽ ഈ രംഗത്തേക്ക് കൂടുതൽ താല്പര്യം ജനിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ യാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഓ ട്ടോമാറ്റിക് തൊട്ടിൽ, വീട്ടിലെത്തുന്നവരെ തിരിച്ചറിഞ്ഞ് വാതിൽ തുറക്കുന്ന സംവിധാനം, ശബ്ദ നി യന്ത്രിത ലൈറ്റുകൾ, പുഞ്ചിരിയിൽ തുറക്കുന്ന ഗേറ്റ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരവധി സ്റ്റാളുകൾ മേളയിൽ ഉ ണ്ടായിരുന്നു. കുട്ടികളുടെ കഴിവും താൽപ്പര്യവും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾക്ക് വലി യ സ്വീകാര്യതയാണ് ലഭിക്കുന്നത്. ലിറ്റിൽ കൈറ്റ് മാസ്റ്റർ ആരിഫ് വി.എ,മിസ്ട്രസ്മാരായ രാഖി മിനി, ലക്ഷ്മി യു, രജനി മൈക്കിൾ, ലിറ്റിൽ കൈറ്റ് അംഗങ്ങളായ നൂറാമറിയം, ആതിര, ലക്ഷ്മി കെ.എസ്, ഗൗരിലക്ഷ്മി , നന്ദ, ശിവാനി, ശിവാനി ബി, അപർണ എന്നിവർ മേളയുടെ വിജയത്തിനായി പ്രവർത്തിച്ചു.
ക്യാമറ പരിശീലനം
ലിറ്റിൽ കൈറ്റ്സ് മീഡിയ പരിശീലനത്തിൻ്റെ ഭാഗമായി ഡി.എസ്.എൽ.ആർ. ക്യാമറയിൽ വിദഗ്ധ പരിശീലനം നടത്തി. ചേർത്തല ടെലിവിഷൻ ചാനലിൽ വീഡിയോഗ്രാഫി ചെയ്യുന്ന പ്രകാശൻ ആണ് പ്രസ്തുത ക്ലാസ് നയിച്ചത്. ഡി.എസ്.എൽ.ആർ. ക്യാമറയുടെ പ്രവർത്തനവും വിവിധ സാങ്കേതിക വശങ്ങളും അദ്ദേഹം വിശദീകരിച്ചു.
ക്യാമറയുടെ ലെൻസുകൾ, ഷട്ടർ സ്പീഡ്, അപ്പർച്ചർ, ഐ.എസ്.ഒ. തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ മുതൽ വീഡിയോ റെക്കോർഡിംഗിൻ്റെ നൂതന സാങ്കേതിക വിദ്യകൾ വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. വിവിധതരം ലെൻസുകൾ ഉപയോഗിച്ചുള്ള ഷൂട്ടിംഗ്, ലൈറ്റിംഗ് ടെക്നിക്കുകൾ, ഫ്രെയിമിംഗ്, കമ്പോസിഷൻ എന്നിവയെക്കുറിച്ചും വിശദമായ പരിശീലനം നൽകി. കൂടാതെ, വീഡിയോ എഡിറ്റിംഗിൻ്റെ പ്രാഥമിക പാഠങ്ങളും വിദ്യാർത്ഥികൾക്ക് പകർന്നു നൽകി.
ഇത്തരം പരിശീലന പരിപാടികൾ കുട്ടികൾക്ക് നൂതന സാങ്കേതികവിദ്യകളിൽ കൂടുതൽ അറിവ് നേടാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും സഹായിക്കുമെന്ന് എച്ച് എം പറഞ്ഞു.