ഗവ.വി. എച്ച്.എസ്. കൈപ്പട്ടൂർ‍‍/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി, വൊക്കേഷണല് ഹയർസെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ക്ലാസ് മുറികൾ. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആകെ സ്മാർട്ട്ക്ലാസ്റൂമുകൾ HS-2 VHSS-4 .ഹൈസ്കൂളിനും വൊക്കേഷണല് ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു ഓഡിറ്റോറിയം സ്കൂളിനുണ്ട്.കുടിവെള്ളസൗകര്യം-കിണർ,വാട്ടർകണക്ഷൻ.പെൺകുട്ടികൾക്കായുള്ള ടോയ് ലറ്റുകൾ കുട്ടികൾക്കായി വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സ്കൂൾലൈബ്രറിയിൽ കുട്ടികൾക്ക് പുസ്തകങ്ങൾ തെരെഞ്ഞെടുത്തു വായിക്കുന്നതിനുള്ള സൗകര്യം . സയൻസ് വിഷയങ്ങൾ ഫലപ്രദമായി പഠിപ്പിക്കുന്നതിന് സയൻസ് ലാബ് .സ്കൂളിൽ ഒരു ജൈവമാലിന്യസംസ്കരണപ്ലാന്റ് ഉണ്ട് .