ഗവ.വി.എച്ച് .എസ്.എസ് കരിങ്കുറ്റി/എന്റെ ഗ്രാമം
കരിംകുറ്റി
വയനാട്ടിലെ പ്രസിദ്ധമായ മണിയങ്കോട് കൃഷ്ണ ഗൗഡർ ജനിച്ച വീടാണ് കരിംകുറ്റി തറവാട് .എം പി വീരേന്ദ്ര കുമാർ ,എം വി ശ്രേയാംസ് കുമാർ തുടങ്ങിയവരുടെ തറവാട് വീടാണ് കരിംകുറ്റി .കരിംകുറ്റി തറവാടിന്റെ പേരാണ് പിൽക്കാലത്തു പ്രേദേശത്തിനു ലഭിച്ചത് .ഇപ്പോൾ പ്രദേശത്തെ പ്രശസ്തമായ കുറിച്യ തറവാടിന്റെ പേരും കരിംകുറ്റി എന്ന് തന്നെയാണ് . പുരാവസ്തു സംരക്ഷകനും പ്ലാന്ററുമായ കെ സി വസന്ത കുമാർ ന്റെ അഭിപ്രായത്തിൽ കരിംകുറ്റി യുടെ പേര് കുറുകുത്തി എന്നായിരുന്നുവെന്നാണ് .കർണ്ണാടക ഭാഷയിൽ കുറുകുത്തി എന്നാൽ ചുറ്റും മലനിരകൾ ഉള്ള താഴ്‌വാരം എന്നും ആനകൾ കൂട്ടമായി മേഞ്ഞു കൊണ്ടിരിക്കുന്ന സ്ഥലമാണെന്നും പറയുന്നു .കുറുകുത്തിയാണ് പിന്നീട് കരിംകുറ്റി ആയി മാറിയത് .മലയാള ഭാഷയിൽ കരി എന്നാൽ ആന ആയതിനാൽ ആനകളുമായി സ്ഥലത്തിന് വളരെയധികം ബന്ധമുണ്ടെന്ന് കാണിക്കുന്നു .പ്രസിദ്ധമായ അയ്യോത് കാവ് സ്ഥിതി ചെയ്യുന്നതിനാൽ കരിയാത്തൻ വാഴുന്ന സ്ഥലം എന്ന അർത്ഥത്തിൽ കരിംകുറ്റി എന്ന് വിളിക്കുന്നു എന്നും പറയപ്പെടുന്നു
ജീ.വീ.എച്ച്.എസ്.എസ്. കരിംങ്കുറ്റി
വയനാട് ജില്ലയിൽ കബളക്കാട് ടൗണിൽ നിന്ന് 3 km അകലെ സ്ഥിതിചെയുന്നു.
1982 ൽ ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.
പ്രധാന പൊതു സ്ഥാപനങ്ങൾ
- പോസ്റ്റോഫിസ്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- എസ്.എ.എൽ.പി.സ്കൂൾ