ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./വിദ്യാലയം പ്രതിഭകളോടൊപ്പം/വിദ്യാലയം പ്രതിഭകളോടൊപ്പം 2

പ്രതിഭ -2

രണ്ടാം ദിനം 18-11-2019. രാവിലെ 11:00 മണിക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നുള്ള 20 കുട്ടികളുമായി "ബയോ ഹോംസ്" എന്ന സ്ഥാപനത്തിലെ അരുൺ M.G എന്ന നിർമ്മാണ മേഖലയിലെ പ്രതിഭയെ ആണ് കണ്ടത്. പ്രകൃതി സൗഹൃദവീടുകൾ നിർമ്മിക്കുന്നതിൽ മികച്ച പാടവമുള്ള വ്യക്തിയാണ് അദ്ദേഹം. അനുഭവത്തിന്റെ വെളിച്ചത്തിലുള്ള അദ്ദേഹത്തിന്റെ ജീവിത പാഠങ്ങൾ കുട്ടികൾക്ക് പുത്തൻ അറിവിനോടൊപ്പം വ്യത്യസ്തമായ അനുഭവവും പകർന്നുനൽകി. പ്രകൃതി സൗഹൃദ നിർമ്മാണത്തിലെ പുത്തൻ ചിന്തകൾ പങ്കുവെക്കപ്പെട്ടു.

 
പ്രതിഭ2 1
 
പ്രതിഭ2 2
 
പ്രതിഭ2 3