ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./പ്രവേശനോത്സവം/പ്രവേശനോത്സവം 2020-21

Schoolwiki സംരംഭത്തിൽ നിന്ന്

2020 - 21 അധ്യയന വർഷം ആരംഭിക്കുകയാണ്. കോവിഡിന്റെ പിടിയിൽ നിന്ന് നമ്മൾ മോചിതരാകും എന്ന പ്രതീക്ഷയോടെ ഈ അധ്യയന വർഷത്തെ നാം വരവേൽക്കുകയാണ്. കുട്ടികൾക്ക് സ്കൂളിലെത്തി അവരുടെ സഹപാഠികളെയും അധ്യാപകനെയും കണ്ട് പഠ്യ-പാഠ്യേതര പ്രവർത്തനങ്ങഴിലേർപ്പെടാനുള്ള സാഹചര്യം ഉടനെ ഉണ്ടാകുമെന്ന് തന്നെയാണ് നമ്മുടെ പ്രതീക്ഷ. നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ സംവിധാനങ്ങളുടെ സഹായത്തോടുകൂടിയാണ് അധ്യയന വർഷം ആരംഭിക്കുന്നത്. കോവിഡ് കാലത്തെ പാഠ്യ-പാഠ്യേതര പരിമിതികളെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ അതിജീവിക്കാനുള്ള അശ്രാന്ത പ്രവർത്തനം അധ്യാപകരുടെയും , വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും ഭാഗത്തുനിന്നുമുണ്ടായി.

ജൂൺ ഒന്നിന് സംസ്ഥനതല പ്രവേശനോത്സവ പരിപാടിക്ക് തുടർച്ചയായി സ്കൂൾ തല ക്ലാസ് തല പ്രവേശനോത്സവം വ്യക്തമായ മുന്നെരുക്കത്തോടെ ഓൺലൈൻ ആയി നടത്തപ്പെട്ടു. ബഹുമാനപ്പെട്ട എം എൽ എം നൗഷാദ് സ്തൂൾതല പ്രവേശനോത്സവ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട പിടിഎ പ്രസിഡണ്ട് ശ്രീ ഷാജഹാൻ അഹ്മാനി യുടെ അധ്യക്ഷതയിൽ കൂടിയ ഓൺലൈൻ പരിപാടിയിൽ ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി തങ്കച്ചിടീച്ചർ സ്വാഗതവും ശ്രീമതി സുലഭ (സ്റ്റാഫ് സെക്രട്ടറി) നന്ദിയും രേഖപ്പെടുത്തി. വാർഡ് കൗൺസിലർമാരായ ശ്രീമതി സുജ എസ്, എസ് എം സി ചെയർമാൻ ശ്രീ ഷെരീഫ് കുട്ടി. മദ‍ർ പിടിഎ പ്രസിഡണ്ട് ശ്രീമതി ശോഭനകുമാരി, സീനിയർ അസിസ്റ്റൻറ് ശ്രീമതി. അജിത, റിട്ടയർ ചെയ്ത് അധ്യാപകരായ ശ്രീ. നാസർ , ശ്രീമതി മിനി എന്നിവർ ആശംസകളർപ്പിച്ചു. തുടർന്നു നടന്ന ക്ലാസ് തല പരിപാടികളിൽ കുട്ടികളൊടൊപ്പം രക്ഷിതാക്കളും വളരെയേറെ സന്തോഷത്തോടെയാണ് പങ്കെടുത്തത്. കുട്ടികളുടെ വിവിധ കലാപരിപാടികൾ, അവർ വരച്ച ചിത്രങ്ങൾ തുടങ്ങിയവ അവതരിപ്പിക്കപ്പെട്ടു.