സഹായം Reading Problems? Click here


ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം./അക്ഷരവൃക്ഷം/ധന്യമായ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ധന്യമായ്

ഏറെ നാളായ് ഏറെ നാളായ്
ദുഖത്തിലാണ്ട് ഞാൻ തള്ളി നീക്കേ...
ആർക്കും വേണ്ടാത്ത് ആരും കാണാഞ്ഞ്
കണ്ണിരിലാണ്ട് ഞാൻ തള്ളി നീക്കേ.......
എന്തിനീ പാഴ്ജന്മമെന്നൊർത്ത് ഞാൻ വിതുമ്പവേ........
കേട്ടൂ ഞാൻ എൻ മുത്തശ്ശൻ ചൊല്ലിയൊരു പഴങ്കഥ

എന്നുടെ കൂട്ടരും പ്രൗഢമായ് നിലനിന്ന ആ നല്ല നാളുകൾ അയവിറക്കും കഥ
ആ നല്ല പഴങ്കഥ
അന്നേവർക്കും പ്രിയമാം മെന്നുടെക്കൂട്ടർ
ഏവർക്കും സമൃദ്ധി നൽകുംമെന്നുടെ കൂട്ടർ
ഏറെക്കരുതലായ് പാലിച്ചു അവരെന്നുടെ കൂട്ടരെ ഓമനിച്ചു.
അന്നവർക്ക് ഞാൻ താങ്ങായ് തണലായ് ആണ്ട് തോറും

എന്നാലിന്നിതാ ആ പഴയ നാളുകൾ തിരികെ വന്നോ?
എന്നിലെ ചോട്ടിലും ആൾ വന്നുവോ?
അതിശയം അതിശയം
അതിശയം തന്നെ ഇന്നെന്നുടെ ചോട്ടിലും ആൾ വന്നുവോ?
 ആണ്ട് തോറും ക ളാ യാടീ ഞാൻ
കായായ്, കനിയായ് ,നിറഞ്ഞ് നിൽക്കേ
ഒന്നോ, രണ്ടോ വേണമവന്
ബാക്കി കുറച്ചങ്ങ് കാക്കക്കും കിളികൾക്കും
ബാക്കിയൊക്കയും മണ്ണിന് വളം മായ്
അമരുന്ന നേരത്ത്
ധന്യതയറിയാതെ നെടുവീർപ്പിലായ് ഞാനും എന്നുടെ കൂട്ടുകാരും

ഇന്നിതാ ഇന്നിതാ തിരികെ വന്നൂ
എന്നിലെ ചോട്ടിലും ആൾ വന്നൂ
ഈ ആണ്ടിൽ അവനും കൂട്ടർക്കും ഭക്ഷിക്കാൻ
ഞാൻ മാത്രം, ഞാൻ മാത്രമാണെന്ന സത്യം ഇന്നാണവർ തിരിച്ചറിയുന്നത്
ധന്യമായ് ധന്യമായ് ഈ കൊറോണക്കാലത്ത്
ഞാനങ്ങ് ധന്യമായ് നിൽക്കുന്നു .

എന്ന്
കൂഴപ്ലാവ്

സ്വാലിഹ സുധീർ
7 C ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം.
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത