ഗവ.വി.എച്ച്.എസ്.എസ് , വടക്കടത്തുകാവ്/ആർട്‌സ് ക്ലബ്ബ്-17
ആർട്സ് ക്ലബ്ബ്
ചിട്ടയായ കലാപരിശീലനത്തിലൂടെ ഓരോ വർഷവും കുട്ടികളെ സബ്ബ് ജില്ല, ജില്ല ,സംസ്ഥാന
മത്സരങ്ങളിൽ പങ്കെടുപ്പിക്കുവാനും എ ഗ്രേഡ് വാങ്ങിക്കുവാനും സാധിച്ചിട്ടുണ്ട് .സബ്ബ് ജില്ലാ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയും ജില്ലാ മത്സരത്തിൽ വിവിധ ഇനങ്ങളിൽ ട്രോഫി കരസ്ഥമാക്കുവാനും സാധിച്ചിട്ടുണ്ട്.സംഘഗാനം
സംഘനൃത്തം തുടങ്ങിയ ഇനങ്ങളിൽ മികച്ച പ്രാവീണ്യമുള്ള കുട്ടികളെ അംഗങ്ങളാക്കി ക്ലബ്ബിൽ അംഗത്വം നൽകിയിട്ടുണ്ട്. ലളിതഗാനം,ശാസ്ത്രിയസംഗീതം,തമിഴ്,കന്നഡഭാഷകളിലെ മത്സരങ്ങൾ തുടങ്ങിയവക്ക് വിദഗ്ധ പരിശീലനം നൽകുന്നു .ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ സമ്മാനാർഹർ ആകുകയും ചെയ്യുന്നു .