ഗവ.വി.എച്ച്.എസ്.എസ്.നേര്യമംഗലം/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പാഠത്തിൽ നിന്നും പ്രതിരോധത്തിലേക്ക്-മോക്ക് ഡ്രിൽ - മുൻകരുതലിന്റെ പരിശീലനം

സുരക്ഷയ്ക്ക് തുടക്കം പഠനത്തിലൂടെ- മുന്നോട്ടുള്ള ഓരോ ചുവടും ജാഗ്രതയോടെ എന്ന സന്ദേശം ഉയർത്തി അശാസ്ത്രീയമായ സാഹചര്യങ്ങൾ നേരിടുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽമോക്ക് ഡ്രിൽ സംഘടിപ്പിച്ചു സാമൂഹ്യ ശാസ്ത്ര അധ്യാപിക സന്ധ്യ ടീച്ചർ മോക്ക് ഡ്രില്ലിന്റെ ആവശ്യകതയും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. അലാറം മു ഴുക്കിയതിനു ശേഷം ക്ലാസുകൾ നിയന്ത്രിതമായി ഒഴിപ്പിക്കുകയും കുട്ടികളെ മുൻപിലും അധ്യാപകരെ പിൻഭാഗത്തുമായി സുരക്ഷിതമായ വിധത്തിൽ സ്കൂൾ ഗ്രൗണ്ടിൽ എത്തിക്കുകയും ചെയ്തു തുടർന്ന് ക്ലാസ് അധ്യാപകർ റോൾ കോൾ നടത്തി എല്ലാവരും സുരക്ഷിതരാണെന്ന് ഉറപ്പാക്കി പരിശീലനം ഭയപ്പെടാനുള്ളതല്ല മറിച്ച് അത്യാവശ്യമായ വിദ്യയാണെന്ന് സന്ദേശം കുട്ടികൾക്ക് ഉറപ്പാക്കാൻ ഈ മോക്ക് ഡ്രിൽ സഹായകമായി വിദ്യാർത്ഥികളായഏ ബൽ എം ജേക്കബ് മുഹമ്മദ് ഫർഹാൻ അനൂഷ് സജിമുഹമ്മദ് ഫർഹാൻ, എന്നിവർ നേതൃത്വം നൽകി

പഠനം പത്രമാർഗ്ഗം: സമൂഹത്തെ കുറിച്ച് അറിയാൻ വിദ്യാർത്ഥികൾക്ക് വേറിട്ട വേദി!

2025 ജൂലൈ 4-ന് നേരിയമംഗലം ജീവിച്ച് എസ്എസ് സ്കൂളിൽ, അക്കാഡമിക് മാസ്റ്റർ പ്ലാനിന്റെ ഭാഗമായി സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാർത്ത വായന മത്സരം വിദ്യാർത്ഥികൾക്ക് വേറിട്ടൊരു പഠനാനുഭവമായി മാറി. സാമൂഹ്യശാസ്ത്ര അധ്യാപിക സന്ധ്യ എൻ.എം, യുപി അധ്യാപിക പ്രവിത സി.ആർഎന്നിവരാണ് പരിപാടി ആസൂത്രണം ചെയ്തത്. യുപിയിലും ഹൈസ്കൂൾ തലങ്ങളിലും നിന്നുള്ള വിദ്യാർത്ഥികൾ അന്നത്തെ പ്രധാന വാർത്തകൾ വ്യക്തതയോടെയും തങ്ങളുടെ സ്വന്തം അവതരണ ശൈലിയോടെയും അവതരിപ്പിച്ചു ചിലർ 'സ്കൂൾ ന്യൂസ്' എന്ന പേരിൽ സ്കൂളിലെ സംഭവങ്ങൾ അവതരിപ്പിച്ച് രസകരമായ ആവിഷ്കാരങ്ങൾ പ്രകടമാക്കി.

യുപി വിഭാഗത്തിൽ ആദിദേവ് ബാബു, അബിൻ ജോസ് അബേൽ ജോസഫ് എന്നിവർ ഒന്നും രണ്ടും മൂന്നു സ്ഥാനങ്ങൾ നേടിയപ്പോൾ എട്ടാം ക്ലാസിലെ അമൃത രവി പ്രോത്സാഹന സമ്മാനത്തിന് അർഹയായി. ഹൈസ്കൂൾ തലത്തിൽ നസ്റിൻ ഷാനവാസ്, അൽഫിയ എസ്.എസ്., സ്നേഹ ശശി എന്നിവർ സമ്മാനർഹരായി അധ്യാപകരായ പ്രവിത സി.ആർ, രേഷ്മ രാജു, അസ്മിൻ സെയ്ത് എന്നിവർ ചേർന്നാണ് ജഡ്ജിങ് നിർവഹിച്ചത്. എല്ലാ അധ്യാപകരും ഇതിനുവേണ്ടി കൈകോർത്ത് നടത്തിയ പരിശ്രമമാണ് പരിപാടിയെ വിജയത്തിലേക്ക് നയിച്ചത് എന്ന് ഹെഡ്മിസ്ട്രസ് ശ്രീമതി പ്രീതി ജി ആശംസ സന്ദേശത്തിൽ വ്യക്തമാക്കി